image

29 Jun 2022 8:56 AM GMT

Stock Market Updates

വൈവിധ്യവൽക്കരണം: ശ്രീറാം പ്രോട്ടീൻ ഓഹരികൾ നേട്ടത്തിൽ

MyFin Bureau

വൈവിധ്യവൽക്കരണം: ശ്രീറാം പ്രോട്ടീൻ ഓഹരികൾ നേട്ടത്തിൽ
X

Summary

ശ്രീറാം പ്രോട്ടീൻ ഓഹരികൾ ഇന്ന് എൻഎസ്ഇ യിൽ 5 ശതമാനത്തോളം ഉയർന്ന് 92.95 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. റഷ്യയിൽ സൺഫ്ലവർ ഓയിൽ ഫാക്ടറി സ്ഥാപിച്ചുകൊണ്ട് കമ്പനി അതിന്റെ പ്രവർത്തന വൈവിധ്യവൽക്കരണം പ്രഖ്യാപിച്ചതിനെത്തുടർന്നാണ് വില വർധിച്ചത്. കമ്പനിക്ക് ഇതിനാവശ്യമായ എല്ലാ അനുമതികളും ലഭിച്ചു. കൂടാതെ 99 വർഷത്തേക്ക് ഭൂമി ലീസിനു എടുക്കുകയും ചെയ്തു. പ്ലാ​ന്റിന് പ്രതിദിനം 500 ടൺ അസംസ്കൃത വസ്തുക്കൾ ഉപയോഗിക്കുന്നതിനുള്ള ശേഷിയുണ്ടാകും. ഇതിന്റെ പ്രവർത്തനങ്ങൾക്കായി കണക്കാക്കുന്ന മൂലധനം ഏകദേശം 150 കോടി രൂപയാകും. ഇത് ആഭ്യന്തര […]


ശ്രീറാം പ്രോട്ടീൻ ഓഹരികൾ ഇന്ന് എൻഎസ്ഇ യിൽ 5 ശതമാനത്തോളം ഉയർന്ന് 92.95 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. റഷ്യയിൽ സൺഫ്ലവർ ഓയിൽ ഫാക്ടറി സ്ഥാപിച്ചുകൊണ്ട് കമ്പനി അതിന്റെ പ്രവർത്തന വൈവിധ്യവൽക്കരണം പ്രഖ്യാപിച്ചതിനെത്തുടർന്നാണ് വില വർധിച്ചത്.

കമ്പനിക്ക് ഇതിനാവശ്യമായ എല്ലാ അനുമതികളും ലഭിച്ചു. കൂടാതെ 99 വർഷത്തേക്ക് ഭൂമി ലീസിനു എടുക്കുകയും ചെയ്തു. പ്ലാ​ന്റിന് പ്രതിദിനം 500 ടൺ അസംസ്കൃത വസ്തുക്കൾ ഉപയോഗിക്കുന്നതിനുള്ള ശേഷിയുണ്ടാകും. ഇതിന്റെ പ്രവർത്തനങ്ങൾക്കായി കണക്കാക്കുന്ന മൂലധനം ഏകദേശം 150 കോടി രൂപയാകും. ഇത് ആഭ്യന്തര വരുമാനത്തിലൂടെ സമാഹരിക്കും.

2024 ഡിസംബറോടു കൂടി പദ്ധതി പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ നിക്ഷേപം കമ്പനിയുടെ നിലവിലുള്ള ബിസിനസ്സ് ലൈനുമായി പൂർണ്ണമായും യോജിക്കുകയും, ബിസിനസ്സ് വിഭാ​ഗങ്ങൾക്കിടയിൽ പ്രവർത്തന കാര്യക്ഷമത കൊണ്ടുവരികയും ചെയ്യും.

ഇതിനു പുറമെ, കമ്പനി ആസ്സാമിലെ സിൽച്ചാറിലുള്ള തേയില തോട്ടം 25 വർഷത്തേക്ക് ലീസിനെടുത്തിട്ടുണ്ട്. തേയില കയറ്റുമതി ആരംഭിക്കുന്നതിന്റെ ഭാഗമായി ഒരു വർഷത്തിനുള്ളിൽ തേയില സംസ്കരണ യന്ത്രങ്ങൾ സ്ഥാപിക്കും. 2023 ജൂണോടു കൂടി താൽക്കാലികമായി വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കും.