28 Jun 2022 11:14 PM GMT
Summary
റിയൽറ്റി മേജർ ബ്രിഗേഡിന്റെ ഓഹരികൾ ബിഎസ്ഇയിൽ ചൊവ്വാഴ്ച വ്യാപാരത്തിനിടയിൽ 6 ശതമാനം ഉയർന്നു. ചെന്നൈയിൽ 2.1 മില്യൺ സ്‌ക്വയർ ഫീറ്റ് റെസിഡൻഷ്യൽ അപാർട്ട്മെന്റ് വികസിപ്പിക്കുന്നതിനുള്ള സംയുക്ത വികസന കരാറിൽ ഒപ്പുവച്ചതിനെത്തുടർന്നാണ് വില ഉയർന്നത്. പെരുമ്പക്കത്തിനു സമീപമുള്ള 15 ഏക്കർ വ്യാപിച്ചു കിടക്കുന്ന ഭൂമി, ഒരു വലിയ റസിഡൻഷ്യൽ ടൗൺഷിപ്പായി വികസിപ്പിക്കും. പെരുമ്പക്കം, ചെന്നൈയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചു വരുന്ന റെസിഡൻഷ്യൽ ഏരിയയാണ്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഈയൊരു ബിസിനെസ്സിൽ നിന്ന് മാത്രം 6,000 കോടി രൂപയുടെ വരുമാനമാണ് […]
റിയൽറ്റി മേജർ ബ്രിഗേഡിന്റെ ഓഹരികൾ ബിഎസ്ഇയിൽ ചൊവ്വാഴ്ച വ്യാപാരത്തിനിടയിൽ 6 ശതമാനം ഉയർന്നു. ചെന്നൈയിൽ 2.1 മില്യൺ സ്‌ക്വയർ ഫീറ്റ് റെസിഡൻഷ്യൽ അപാർട്ട്മെന്റ് വികസിപ്പിക്കുന്നതിനുള്ള സംയുക്ത വികസന കരാറിൽ ഒപ്പുവച്ചതിനെത്തുടർന്നാണ് വില ഉയർന്നത്.
പെരുമ്പക്കത്തിനു സമീപമുള്ള 15 ഏക്കർ വ്യാപിച്ചു കിടക്കുന്ന ഭൂമി, ഒരു വലിയ റസിഡൻഷ്യൽ ടൗൺഷിപ്പായി വികസിപ്പിക്കും. പെരുമ്പക്കം, ചെന്നൈയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചു വരുന്ന റെസിഡൻഷ്യൽ ഏരിയയാണ്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഈയൊരു ബിസിനെസ്സിൽ നിന്ന് മാത്രം 6,000 കോടി രൂപയുടെ വരുമാനമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. കൂടാതെ, ഏകീകരണ പദ്ധതികളുടെ ഭാഗമായി, റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ, റീട്ടെയിൽ വെർട്ടിക്കലുകളിലും സാന്നിധ്യം വർധിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.
"സൗത്ത് ഇന്ത്യയിലാണ് ഞങ്ങൾ ഇപ്പോൾ കൂടുതലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചെന്നൈയിലുള്ള ഈ പദ്ധതി അതിന്റെ ഭാഗമായിട്ടാണ്. ഈ പദ്ധതിയിലൂടെ കമ്പനിക്ക് 1,500 കോടി രൂപയുടെ വരുമാനം ലഭിക്കും. ഉപഭോക്താക്കളിൽ നിന്നും വളരെ മികച്ച പ്രതികരണമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്, പ്രത്യേകിച്ചും ഐടി ഓഫീസുകളുടെ കേന്ദ്രഭാഗത്തായതിനാൽ ഐടി, ഐടിഇഎസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ആളുകളിൽ നിന്നും," ബ്രിഗേഡ് എന്റർപ്രൈസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ പവിത്ര ശങ്കർ പറഞ്ഞു.
വ്യാപാരത്തിനിടയിൽ ഓഹരി 467 രൂപ വരെ ഉയർന്നിരുന്നു. 1.32 ശതമാനം ഉയർച്ചയിൽ 446.40 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.