28 Jun 2022 8:02 AM
Summary
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ടെലകോം കമ്പനിയായ റിലയന്‍സ് ജിയോയുടെ ഡയറക്ടർ സ്ഥാനത്ത് നിന്നും മുകേഷ് അംബാനി രാജിവെച്ചു. അദ്ദേഹത്തിന്റെ മൂത്ത മകനും ജിയോയുടെ നോണ്‍-എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ആകാശ് അംബാനിയെ ചെയര്‍മാനായി നിയമിച്ചുവെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ജിയോയുടെ മാനേജിംഗ് ഡയറക്ടറായി പങ്കജ് മോഹന്‍ പവാറിനെ നിയമിച്ചുവെന്നും, അഞ്ച് വര്‍ഷത്തേക്കാണ് നിയമനമെന്നും അറിയിപ്പിലുണ്ട്. കെവി ചൗധരി, രമീന്ദര്‍ സിങ് ഗുജ്‌റാള്‍ എന്നിവരെ ഇതേ കാലയളവിലേക്ക് തന്നെ ഡയറക്ടര്‍മാരായും നിയമിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗ് […]
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ടെലകോം കമ്പനിയായ റിലയന്‍സ് ജിയോയുടെ ഡയറക്ടർ സ്ഥാനത്ത് നിന്നും മുകേഷ് അംബാനി രാജിവെച്ചു. അദ്ദേഹത്തിന്റെ മൂത്ത മകനും ജിയോയുടെ നോണ്‍-എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ആകാശ് അംബാനിയെ ചെയര്‍മാനായി നിയമിച്ചുവെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
ജിയോയുടെ മാനേജിംഗ് ഡയറക്ടറായി പങ്കജ് മോഹന്‍ പവാറിനെ നിയമിച്ചുവെന്നും, അഞ്ച് വര്‍ഷത്തേക്കാണ് നിയമനമെന്നും അറിയിപ്പിലുണ്ട്. കെവി ചൗധരി, രമീന്ദര്‍ സിങ് ഗുജ്‌റാള്‍ എന്നിവരെ ഇതേ കാലയളവിലേക്ക് തന്നെ ഡയറക്ടര്‍മാരായും നിയമിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗ് ഉടന്‍ നടക്കും. ഇതിന് മുന്നോടിയായിട്ടാണ് പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.
റിലയന്‍സ് ജിയോയുടെ നാലാം പാദത്തിലെ അറ്റാദായം 24 ശതമാനം വര്‍ധിച്ച് 4,173 കോടി രൂപയിലെത്തി. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ ജിയോയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 20.4 ശതമാനം വര്‍ധിച്ച് 20,901 കോടി രൂപയായി. 2022 മാര്‍ച്ച് പാദത്തിലെ മൊത്ത വരുമാനം 26,139 കോടി രൂപയായി. ഇത് ഏകദേശം 21 ശതമാനം കൂടുതലാണ്. 2022 മാര്‍ച്ചിലെ മൊത്തം ഉപഭോക്തൃ എണ്ണം 410.2 ദശലക്ഷമാണ്.
മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച്, ജിയോ പ്ലാറ്റ്‌ഫോമുകളുടെ മൊത്ത വരുമാനം 17.1 ശതമാനം വര്‍ധിച്ച് 95,804 കോടി രൂപയായി ഉയര്‍ന്നു. ജിയോ പ്ലാറ്റ്‌ഫോമിന്റെ 2022 സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായം 15,487 കോടി രൂപയാണ്. ഇത് മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 23.6 ശതമാനം കൂടുതലാണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍, ടെലികോം സേവന വിഭാഗമായ റിലയന്‍സ് ജിയോയുടെ നികുതിക്ക് ശേഷമുള്ള കണ്‍സോളിഡേറ്റഡ് ലാഭം 23 ശതമാനം വര്‍ധിച്ച് 14,854 കോടി രൂപയായി. 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 12,071 കോടി രൂപയായിരുന്നു.