28 Jun 2022 7:46 AM GMT
Summary
ശക്തമായ തിരിച്ചുവരവിനുള്ള ശ്രമത്തിനിടയിൽ, വ്യാപാരത്തിന്റെ അവസാന സമയങ്ങളിൽ നേരിയ നേട്ടത്തോടെ വിപണി ക്ലോസ് ചെയ്തു. ഓട്ടോമൊബൈൽ, എനർജി, മെറ്റൽ, ടെക്നോളജി ഓഹരികളിലുണ്ടായ മുന്നേറ്റമാണ് ഇതിനു സഹായിച്ചത്. നഷ്ടത്തോടെ വ്യാപാരം ആരംഭിച്ച വിപണി, ദിവസത്തിന്റെ ഭൂരിഭാഗം സമയവും ഇതേനിലയിൽ തുടർന്നു. ക്രൂഡ് ഓയിൽ വിലയിൽ കുത്തനെയുണ്ടായ വർധനവും, രൂപയുടെ മൂല്യത്തകർച്ചയും നിക്ഷേപകരിൽ അഭ്യന്തര പണപ്പെരുപ്പത്തെക്കുറിച്ചും, കറന്റ് അക്കൗണ്ട് കമ്മിയെപ്പറ്റിയുമുള്ള ഭീതി ഉണർത്തി. എങ്കിലും, വിലയിടിവിന്റെ സാഹചര്യത്തിൽ, പ്രമുഖ ഓഹരികളിലുണ്ടായ കനത്ത വാങ്ങലുകൾ സെൻസെക്‌സും നിഫ്റ്റിയും തിരിച്ചു വരുന്നതിനു കാരണമായി. […]
ശക്തമായ തിരിച്ചുവരവിനുള്ള ശ്രമത്തിനിടയിൽ, വ്യാപാരത്തിന്റെ അവസാന സമയങ്ങളിൽ നേരിയ നേട്ടത്തോടെ വിപണി ക്ലോസ് ചെയ്തു. ഓട്ടോമൊബൈൽ, എനർജി, മെറ്റൽ, ടെക്നോളജി ഓഹരികളിലുണ്ടായ മുന്നേറ്റമാണ് ഇതിനു സഹായിച്ചത്. നഷ്ടത്തോടെ വ്യാപാരം ആരംഭിച്ച വിപണി, ദിവസത്തിന്റെ ഭൂരിഭാഗം സമയവും ഇതേനിലയിൽ തുടർന്നു. ക്രൂഡ് ഓയിൽ വിലയിൽ കുത്തനെയുണ്ടായ വർധനവും, രൂപയുടെ മൂല്യത്തകർച്ചയും നിക്ഷേപകരിൽ അഭ്യന്തര പണപ്പെരുപ്പത്തെക്കുറിച്ചും, കറന്റ് അക്കൗണ്ട് കമ്മിയെപ്പറ്റിയുമുള്ള ഭീതി ഉണർത്തി. എങ്കിലും, വിലയിടിവിന്റെ സാഹചര്യത്തിൽ, പ്രമുഖ ഓഹരികളിലുണ്ടായ കനത്ത വാങ്ങലുകൾ സെൻസെക്‌സും നിഫ്റ്റിയും തിരിച്ചു വരുന്നതിനു കാരണമായി.
സെൻസെക്സ് 16.17 പോയിന്റ് (0.03 ശതമാനം) ഉയർന്ന് 53,177.45 ൽ അവസാനിച്ചപ്പോൾ, നിഫ്റ്റി 18.15 പോയിന്റ് (0.11 ശതമാനം ) ഉയർന്ന് 15,850.20 ലും ക്ലോസ് ചെയ്തു.
രൂപ എക്കാലത്തെയും വലിയ തകർച്ച നേരിട്ട് ഡോളറിനു 78.59 രൂപയായി. വിതരണ തടസ്സങ്ങളെക്കുറിച്ചുളള ആശങ്കകൾക്കിടയിൽ ക്രൂഡ് ഓയിൽ വിലയും ഒരു ശതമാനം ഉയർന്നു. ഒപെക്കിന്റെ രണ്ട് മുൻനിര എണ്ണ ഉൽപ്പാദകർ തങ്ങളുടെ പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
“റഷ്യ-യുക്രൈൻ യുദ്ധവും, എണ്ണവിലയിലെ കുതിപ്പും, രൂപയുടെ മൂല്യത്തകർച്ചയും വിദേശ നിക്ഷേപകരെ ലാഭമെടുക്കുവാൻ പ്രേരിപ്പിച്ചു. മേൽപ്പറഞ്ഞ ഏതെങ്കിലും ഘടകങ്ങളിൽ വ്യത്യാസമുണ്ടായാൽ മാത്രമേ, ഭാവിയിൽ, ഒരു മാറ്റം പ്രതീക്ഷിക്കാനാവൂ. രൂപ അതിന്റെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞതിനാൽ നിക്ഷേപകർ, ആഗോള ആശങ്കകളെ വകവയ്ക്കാതെ, കയറ്റുമതിക്കാരുടെ ഓഹരികൾ വാങ്ങാനാണ് താല്പര്യം കാണിച്ചത്," എൽകെപി സെക്യൂരിറ്റീസിന്റെ റിസർച്ച് ഹെഡ് എസ് രംഗനാഥൻ പറഞ്ഞു.
ആഭ്യന്തര വിപണിയിൽ എനർജി ഓഹരികളായ എംആർപിഎൽ 9.98 ശതമാനവും, ചെന്നൈ പെട്രോളിയം 8.91 ശതമാനവും, ഹിന്ദുസ്ഥാൻ ഓയിൽ എക്സ്പ്ലോറേഷൻ 8.25 ശതമാനവും, ഓയിൽ ഇന്ത്യ 6.63 ശതമാനവും, ഒഎൻജിസി 5.62 ശതമാനവും നേട്ടമുണ്ടാക്കി. ബിഎസ്ഇ യിൽ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് എനർജി മേഖലയായിരുന്നു. ഇത് 2.45 ശതമാനം ഉയർന്നു.
"ഓയിൽ വിലയുടെ കുതിപ്പിൽ നിന്നും ഉയർന്ന ശ്രേണിയിലുള്ള കമ്പനികൾ (upstream companies) നേട്ടമുണ്ടാക്കി. റിഫൈനറികളും ഉയർന്ന ഗ്രോസ് റിഫൈനിംഗ് മാർജിനുകളുടെ (GRM) അടിസ്ഥാനത്തിൽ നേട്ടമുണ്ടാക്കി. ഒപെക് അവരുടെ ഉത്പാദനം ഇതേ നിലയിൽ തുടരുമെന്നതിനാൽ ഈ ട്രെൻഡ് 2023 സാമ്പത്തിക വർഷത്തിലും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്നോട്ട് നോക്കുമ്പോൾ, ആഗോള എണ്ണവില ഇനിയും ഉയർന്നാൽ, റീട്ടെയിൽ ഇന്ധന വിലയിൽ വർധനവുണ്ടാകുന്നില്ലെങ്കിൽ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്ക് തിരിച്ചടിയുണ്ടാകും. ഹ്രസ്വകാലത്തേക്ക്, ഉയർന്ന ശ്രേണിയിലുള്ള കമ്പനികളിലുണ്ടായ ഉയർച്ചയിൽ ഞങ്ങൾക്ക് ശുഭാപ്തി വിശ്വാസമുണ്ട്. എങ്കിലും, ഇടക്കാല-ദീർഘകാല കാലയളവിൽ, വിതരണ ശൃംഖലയിലെ തടസ്സങ്ങളും ആഗോള സംഘർഷങ്ങളും കുറയുന്നതിനനുസരിച്ച് എണ്ണവിലയിൽ ഇടിവുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്," ജിയോജിത് ഫിനാഷ്യൽ സർവ്വീസസിന്റെ റിസർച്ച് ഹെഡ് വിനോദ് നായർ പറഞ്ഞു.
ബിഎസ്ഇ യിൽ ഇന്ന് വ്യാപാരത്തിനെത്തിയ ഓഹരികളിൽ 1,793 എണ്ണം ലാഭമുണ്ടാക്കിയപ്പോൾ 1,486 എണ്ണം നഷ്ടത്തിലായി.