image

27 Jun 2022 9:04 AM GMT

Stock Market Updates

ഓസ്‌ട്രേലിയൻ കരാർ: വെല്‍സ്പൺ ഓഹരി വിലയില്‍ വര്‍ധന

MyFin Bureau

ഓസ്‌ട്രേലിയൻ കരാർ: വെല്‍സ്പൺ ഓഹരി വിലയില്‍ വര്‍ധന
X

Summary

വെല്‍സ്പൺ കോര്‍പ്പിന്റെ ഓഹരി വിലയില്‍ ഇന്ന് 4.67 ശതമാനം വര്‍ധനവുണ്ടായി. ഓയില്‍ ആന്‍ഡ് ഗ്യാസ്, ജലവിതരണം എന്നീ വിഭാഗങ്ങളിലായി 600 കോടി രൂപയുടെ ഓര്‍ഡര്‍ കമ്പനിയ്ക്ക് ലഭിച്ചതാണ് വിലയിൽ പ്രതിഫലിച്ചത്. ഓസ്ട്രേലിയയിലെ ഒരു പൈപ്പ്ലൈന്‍ പ്രോജക്റ്റിനായി ഓൺഷോർ കോട്ടഡ് പൈപ്പുകള്‍, ബെന്‍ഡുകള്‍ എന്നിവയ്ക്ക് വേണ്ട ഓര്‍ഡറുകള്‍ കമ്പനിയ്ക്ക് ലഭിച്ചിരുന്നു. ഇതിലൂടെ 19,700 ടണ്‍ പൈപ്പ്, ഗ്യാസ് വിതരണത്തിനായി 180 ബെന്‍ഡുകള്‍ എന്നിവയാണ് വെല്‍സ്പൺ കോര്‍പ്പ് വിതരണം ചെയ്യുന്നത്. അഞ്ജാറിലെ വെല്‍സ്പൺ പ്ലാന്റില്‍ നിര്‍മ്മിക്കുന്ന ഈ പൈപ്പുകളുടെ കയറ്റുമതി […]


വെല്‍സ്പൺ കോര്‍പ്പിന്റെ ഓഹരി വിലയില്‍ ഇന്ന് 4.67 ശതമാനം വര്‍ധനവുണ്ടായി. ഓയില്‍ ആന്‍ഡ് ഗ്യാസ്, ജലവിതരണം എന്നീ വിഭാഗങ്ങളിലായി 600 കോടി രൂപയുടെ ഓര്‍ഡര്‍ കമ്പനിയ്ക്ക് ലഭിച്ചതാണ് വിലയിൽ പ്രതിഫലിച്ചത്. ഓസ്ട്രേലിയയിലെ ഒരു പൈപ്പ്ലൈന്‍ പ്രോജക്റ്റിനായി ഓൺഷോർ കോട്ടഡ് പൈപ്പുകള്‍, ബെന്‍ഡുകള്‍ എന്നിവയ്ക്ക് വേണ്ട ഓര്‍ഡറുകള്‍ കമ്പനിയ്ക്ക് ലഭിച്ചിരുന്നു. ഇതിലൂടെ 19,700 ടണ്‍ പൈപ്പ്, ഗ്യാസ് വിതരണത്തിനായി 180 ബെന്‍ഡുകള്‍ എന്നിവയാണ് വെല്‍സ്പൺ കോര്‍പ്പ് വിതരണം ചെയ്യുന്നത്.

അഞ്ജാറിലെ വെല്‍സ്പൺ പ്ലാന്റില്‍ നിര്‍മ്മിക്കുന്ന ഈ പൈപ്പുകളുടെ കയറ്റുമതി നടപ്പു സാമ്പത്തികവര്‍ഷം രണ്ടാം പകുതിയോടെ പൂര്‍ത്തിയാക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. വെല്‍സ്പണി​ന്റെ എഞ്ചിനീയറിംഗ് ഗുണനിലവാരത്തിലും, സാങ്കേതിക മികവിലും ഉപഭോക്താക്കളുടെ ആത്മവിശ്വാസം നേടാന്‍ സാധിച്ചുവെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ചുരുങ്ങിയ കാലയളവിനുള്ളില്‍ ഓസ്‌ട്രേലിയയില്‍ നിന്നും കമ്പനിയ്ക്ക് ലഭിക്കുന്ന നാലാമത്തെ ഓര്‍ഡറാണിത്.

ബിഎസ്ഇ യിൽ ഓഹരി 224.70 രൂപ വരെ ഉയർന്നതിനു ശേഷം 223 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.