image

22 Jun 2022 4:44 AM GMT

Stock Market Updates

രണ്ടു ദിവസത്തെ നേട്ടം നിലനിര്‍ത്താനായില്ല; സെന്‍സെക്‌സ് 709 പോയിന്റ് നഷ്ടത്തില്‍

Agencies

രണ്ടു ദിവസത്തെ നേട്ടം നിലനിര്‍ത്താനായില്ല; സെന്‍സെക്‌സ് 709 പോയിന്റ് നഷ്ടത്തില്‍
X

Summary

മുംബൈ: രണ്ടു ദിവസത്തെ നേട്ടം നിലനിര്‍ത്താനാകാതിരുന്ന ഏഷ്യന്‍ വിപണികളിലെ മോശം പ്രകടനത്തിന്റെ പിന്തുടര്‍ച്ചയിലും, ശമനമില്ലാതെ തുടരുന്ന വിദേശ നിക്ഷേപത്തിന്റെ ഒഴുക്കും മൂലം ഇന്ത്യൻ വിപണി ഇന്ന് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 709.54 പോയിന്റ് താഴ്ന്ന് 51,822.53 ലും, നിഫ്റ്റി 225.50 പോയിന്റ് ഇടിഞ്ഞ് 15,413.30 ലും ക്ലോസ് ചെയ്തു. ടാറ്റ സ്റ്റീല്‍, വിപ്രോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ബജാജ് ഫിന്‍സെര്‍വ്, ടൈറ്റന്‍, ബജാജ് ഫിനാന്‍സ് എന്നീ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. […]


മുംബൈ: രണ്ടു ദിവസത്തെ നേട്ടം നിലനിര്‍ത്താനാകാതിരുന്ന ഏഷ്യന്‍ വിപണികളിലെ മോശം പ്രകടനത്തിന്റെ പിന്തുടര്‍ച്ചയിലും, ശമനമില്ലാതെ തുടരുന്ന വിദേശ നിക്ഷേപത്തിന്റെ ഒഴുക്കും മൂലം ഇന്ത്യൻ വിപണി ഇന്ന് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.

സെന്‍സെക്സ് 709.54 പോയിന്റ് താഴ്ന്ന് 51,822.53 ലും, നിഫ്റ്റി 225.50 പോയിന്റ് ഇടിഞ്ഞ് 15,413.30 ലും ക്ലോസ് ചെയ്തു.

ടാറ്റ സ്റ്റീല്‍, വിപ്രോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ബജാജ് ഫിന്‍സെര്‍വ്, ടൈറ്റന്‍, ബജാജ് ഫിനാന്‍സ് എന്നീ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്.

മറുവശത്ത്, ടിസിഎസ്, എച്ച് യുഎല്‍, പവര്‍ഗ്രിഡ്, മാരുതി സുസുക്കി ഇന്ത്യ എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി.

ഏഷ്യന്‍ വിപണികളായ ഹോംകോംഗ്, സിയോള്‍, ഷാങ്ഹായ്, ടോക്കിയോ എന്നീ വിപണികളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം ഇന്നലെ വിദേശ നിക്ഷേപസ്ഥാപനങ്ങള്‍ 2,702.21 കോടി രൂപ വിലയുള്ള ഓഹരികള്‍ വിറ്റഴിച്ചു. ഇന്നലെ സെന്‍സെക്‌സ് 934.23 പോയിന്റ് ഉയര്‍ന്ന് 52,532.07 ലും, നിഫ്റ്റി 288.65 പോയിന്റ് ഉയര്‍ന്ന് 15,638.80 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 3.20 ശതമാനം കുറഞ്ഞ് 110.98 ഡോളറായി.