image

22 Jun 2022 2:31 AM GMT

Stock Market Updates

സ്വര്‍ണ്ണവില ഇന്നും താഴേക്ക്, പവന് 184 രൂപ കുറഞ്ഞു

MyFin Desk

സ്വര്‍ണ്ണവില ഇന്നും താഴേക്ക്, പവന് 184 രൂപ കുറഞ്ഞു
X

Summary

കൊച്ചി: സ്വര്‍ണ്ണ വിലയില്‍ ഇന്ന് ഗ്രാമിന് 23 രൂപ കുറവ്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 4,745 രൂപയായി. പവന് 37,960 രൂപയാണ് ഇന്ന് സംസ്ഥാനത്ത് സ്വര്‍ണ്ണവില; 184 രൂപയാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ പവന് 56 രൂപ കുറഞ്ഞ് 38,144 രൂപയായിരുന്നു. ഗ്രാമിന് ഏഴ് രൂപയായിരുന്നു ഇന്നലെ ഇടിവുണ്ടായത്. കഴിഞ്ഞ കുറേ ആഴ്ച്ചകളായി സ്വര്‍ണ്ണവില മാറി മറിഞ്ഞുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം ഒരു തവണ മാത്രമാണ് സ്വര്‍ണ്ണവില 37,000 ന് താഴെ പോയത്. മാര്‍ച്ച് ഒന്‍പതാം തീയതി […]


കൊച്ചി: സ്വര്‍ണ്ണ വിലയില്‍ ഇന്ന് ഗ്രാമിന് 23 രൂപ കുറവ്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 4,745 രൂപയായി. പവന് 37,960 രൂപയാണ് ഇന്ന് സംസ്ഥാനത്ത് സ്വര്‍ണ്ണവില; 184 രൂപയാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ പവന് 56 രൂപ കുറഞ്ഞ് 38,144 രൂപയായിരുന്നു. ഗ്രാമിന് ഏഴ് രൂപയായിരുന്നു ഇന്നലെ ഇടിവുണ്ടായത്.

കഴിഞ്ഞ കുറേ ആഴ്ച്ചകളായി സ്വര്‍ണ്ണവില മാറി മറിഞ്ഞുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം ഒരു തവണ മാത്രമാണ് സ്വര്‍ണ്ണവില 37,000 ന് താഴെ പോയത്. മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണ്ണവില പവന് 40,560 രൂപയിലേക്ക് എത്തിയിരുന്നു.