21 Jun 2022 2:51 PM IST
Summary
സവിത ഓയിൽ ടെക്നോളജീസിന്റെ ഓഹരികൾ ബിഎസ്‌ഇ യിൽ ഏകദേശം 9 ശതമാനം വരെ ഉയർന്നു. 10 രൂപ മുഖവിലയുള്ള ഒരു ഇക്വിറ്റി ഷെയറിനെ 2 രൂപ മുഖവിലയുള്ള അഞ്ച് ഇക്വിറ്റി ഷെയറുകളായി വിഭജിക്കാനുള്ള നിർദ്ദേശത്തിന് കമ്പനിയുടെ ബോർഡ് അംഗീകാരം നൽകിയതിനെ തുടർന്നാണ് വില വർധിച്ചത്. റീട്ടെയിൽ നിക്ഷേപകരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും, വിപണിയിൽ കമ്പനിയുടെ ഓഹരികളുടെ ലിക്വിഡിറ്റി വർദ്ധിപ്പിക്കുന്നതിനുമായി നിർദ്ദേശിച്ച സ്റ്റോക്ക് വിഭജനത്തിന് ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. കമ്പനിയുടെ ഓഹരികൾ 83.65 രൂപ വരെ (8.22 ശതമാനം […]
സവിത ഓയിൽ ടെക്നോളജീസിന്റെ ഓഹരികൾ ബിഎസ്‌ഇ യിൽ ഏകദേശം 9 ശതമാനം വരെ ഉയർന്നു. 10 രൂപ മുഖവിലയുള്ള ഒരു ഇക്വിറ്റി ഷെയറിനെ 2 രൂപ മുഖവിലയുള്ള അഞ്ച് ഇക്വിറ്റി ഷെയറുകളായി വിഭജിക്കാനുള്ള നിർദ്ദേശത്തിന് കമ്പനിയുടെ ബോർഡ് അംഗീകാരം നൽകിയതിനെ തുടർന്നാണ് വില വർധിച്ചത്.
റീട്ടെയിൽ നിക്ഷേപകരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും, വിപണിയിൽ കമ്പനിയുടെ ഓഹരികളുടെ ലിക്വിഡിറ്റി വർദ്ധിപ്പിക്കുന്നതിനുമായി നിർദ്ദേശിച്ച സ്റ്റോക്ക് വിഭജനത്തിന് ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. കമ്പനിയുടെ ഓഹരികൾ 83.65 രൂപ വരെ (8.22 ശതമാനം ) വർധിച്ച് 1,101.80 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരി ഉടമകളുടെ അംഗീകാരം ലഭിച്ച് രണ്ടു മാസത്തിനുള്ളിൽ വിഭജന പ്രക്രിയ പൂർത്തിയാവുമെന്നു കമ്പനി അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട അസാധാരണ പൊതുയോഗം വരുന്ന ജൂലൈ 29 നു നടത്തും.
കമ്പനി പെട്രോളിയം സ്പെഷ്യാലിറ്റി ഉൽപന്നങ്ങളുടെ നിർമ്മാണത്തിലും, കാറ്റാടി നിലയങ്ങൾ വഴി വൈദ്യുതി ഉത്പാദിപ്പിക്കുന്നതിലുമാണ് ഏർപ്പെട്ടിരിക്കുന്നത്. കമ്പനിയുടെ അറ്റാദായം 2022 മാർച്ച് പാദത്തിൽ 35 ശതമാനം ഇടിഞ്ഞു 63 കോടി രൂപയായിരുന്നു.