image

21 Jun 2022 8:43 AM GMT

Stock Market Updates

1,092 കോടി രൂപയുടെ ഓർഡറുകൾ: കെഇസി ഇന്റർനാഷണൽ ഉയർന്നു

MyFin Bureau

1,092 കോടി രൂപയുടെ ഓർഡറുകൾ: കെഇസി ഇന്റർനാഷണൽ ഉയർന്നു
X

Summary

കെഇസി ഇന്റർനാഷണലിന്റെ ഓഹരികൾ ബിഎസ്‌ഇ യിൽ 5.45 ശതമാനം ഉയർന്നു. കമ്പനിക്ക് 1,092 കോടി രൂപയുടെ പുതിയ ഓർഡറുകൾ ലഭിച്ചതിനെ തുടർന്നാണ് ഈ വർധന. ഇന്ത്യയിലും, മിഡിൽ ഈസ്റ്റിലും അമേരിക്കയിലുമായാണ് കമ്പനിയ്ക്ക് പ്രസരണ, വിതരണ (transmission and distribution) ഓർഡറുകൾ പുതുതായി ലഭിച്ചത്. റെയിൽവേ വെർട്ടിക്കലിൽ, ഇന്ത്യയിൽ ‘മിഷൻ റഫ്താറി’ന്റെ കീഴിൽ സ്പീഡ് അപ്ഗ്രഡേഷന് വേണ്ടിയും, ഓവർഹെഡ് ഇലക്ട്രിഫിക്കേഷനും അനുബന്ധ പ്രവർത്തനങ്ങൾക്കു വേണ്ടിയും കമ്പനി ഓർഡർ നേടി. അതേസമയം, ആഭ്യന്തര വിപണിയിൽ റെസിഡൻഷ്യൽ, വ്യാവസായിക, പ്രതിരോധ വിഭാഗങ്ങളിലും […]


കെഇസി ഇന്റർനാഷണലിന്റെ ഓഹരികൾ ബിഎസ്‌ഇ യിൽ 5.45 ശതമാനം ഉയർന്നു. കമ്പനിക്ക് 1,092 കോടി രൂപയുടെ പുതിയ ഓർഡറുകൾ ലഭിച്ചതിനെ തുടർന്നാണ് ഈ വർധന. ഇന്ത്യയിലും, മിഡിൽ ഈസ്റ്റിലും അമേരിക്കയിലുമായാണ് കമ്പനിയ്ക്ക് പ്രസരണ, വിതരണ (transmission and distribution) ഓർഡറുകൾ പുതുതായി ലഭിച്ചത്.

റെയിൽവേ വെർട്ടിക്കലിൽ, ഇന്ത്യയിൽ ‘മിഷൻ റഫ്താറി’ന്റെ കീഴിൽ സ്പീഡ് അപ്ഗ്രഡേഷന് വേണ്ടിയും, ഓവർഹെഡ് ഇലക്ട്രിഫിക്കേഷനും അനുബന്ധ പ്രവർത്തനങ്ങൾക്കു വേണ്ടിയും കമ്പനി ഓർഡർ നേടി. അതേസമയം, ആഭ്യന്തര വിപണിയിൽ റെസിഡൻഷ്യൽ, വ്യാവസായിക, പ്രതിരോധ വിഭാഗങ്ങളിലും കമ്പനിയുടെ സിവിൽ വിഭാഗം ഓർഡറുകൾ നേടി.

ഈ ഓർഡറുകൾ ഞങ്ങളുടെ അന്താരാഷ്ട്ര, ആഭ്യന്തര വിപണികളിലെ ഓർഡർ ബുക്കിനെ ശക്തിപ്പെടുത്തി. 'റഫ്‌ത്താർ' മിഷന്റെ കീഴിലുള്ള സെമി ഹൈ-സ്പീഡ് റെയിലിന്റെ ഓർഡർ, ഞങ്ങളുടെ റെയിൽവേ ബിസിനസ്സ് ഏകീകരിക്കുകയും, പുതിയ മേഖലകളിൽ അതിന്റെ സാന്നിധ്യമുറപ്പിക്കാൻ സഹായിക്കുകയും ചെയ്തു. സിവിൽ ബിസിനസ്സിൽ മികച്ച വളർച്ച തുടരുന്നു. പ്രത്യേകിച്ച്, ലോഹങ്ങൾ, ഖനനം, റിയൽറ്റി എന്നിവയിലുടനീളം ക്രമാനുഗതമായ ഓർഡറുകൾ ലഭിക്കുന്നുണ്ട്," കെഇസി ഇന്റർനാഷണൽ എംഡിയും സിഇഒ യുമായ വിമൽ കെജ്രിവാൾ പറഞ്ഞു. ഓഹരി ഇന്ന് 2.64 ശതമാനം ഉയർന്ന് 371.45 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.