image

15 Jun 2022 12:10 AM GMT

Stock Market Updates

ചാഞ്ചാട്ടം തുടരുന്നു; സെന്‍സെക്‌സും, നിഫ്റ്റിയും നഷ്ടത്തിൽ

Agencies

ചാഞ്ചാട്ടം തുടരുന്നു; സെന്‍സെക്‌സും, നിഫ്റ്റിയും നഷ്ടത്തിൽ
X

Summary

മുംബൈ: ആഗോള വിപണികളിലെ സമ്മിശ്ര പ്രവണതകളും, വിദേശ നിക്ഷേപകരുടെ പിന്‍വലിയലും തുടരുന്ന സാഹചര്യത്തില്‍ ബുധനാഴ്ചയും ആദ്യഘട്ട വ്യാപാരത്തില്‍ വിപണി തകര്‍ച്ചയിലായിരുന്നു. രാവിലെ 10.53 ന് സെന്‍സെക്‌സ് 65.15 പോയിന്റ് താഴ്ന്ന് 52,628.42 ലേക്കും, നിഫ്റ്റി 20.50 പോയിന്റ് താഴ്ന്ന് 15,711.60 ലേക്കും എത്തി. ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി, നെസ് ലേ എന്നീ ഓഹരികള്‍ക്കാണ് നഷ്ടം നേരിട്ടത്. ബജാജ് ഫിന്‍സെര്‍വ്, എം ആന്‍ഡ് എം, ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ് എന്നീ ഓഹരികള്‍ […]


മുംബൈ: ആഗോള വിപണികളിലെ സമ്മിശ്ര പ്രവണതകളും, വിദേശ നിക്ഷേപകരുടെ പിന്‍വലിയലും തുടരുന്ന സാഹചര്യത്തില്‍ ബുധനാഴ്ചയും ആദ്യഘട്ട വ്യാപാരത്തില്‍ വിപണി തകര്‍ച്ചയിലായിരുന്നു.

രാവിലെ 10.53 ന് സെന്‍സെക്‌സ് 65.15 പോയിന്റ് താഴ്ന്ന് 52,628.42 ലേക്കും, നിഫ്റ്റി 20.50 പോയിന്റ് താഴ്ന്ന് 15,711.60 ലേക്കും എത്തി. ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി, നെസ് ലേ എന്നീ ഓഹരികള്‍ക്കാണ് നഷ്ടം നേരിട്ടത്. ബജാജ് ഫിന്‍സെര്‍വ്, എം ആന്‍ഡ് എം, ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ് എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി.

ഏഷ്യന്‍ വിപണികളായ സിയോള്‍, ടോക്കിയോ എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഷാങ്ഹായ്, ഹോംകോംഗ് എന്നീ വിപണികള്‍ നേട്ടത്തിലാണ്.
അമേരിക്കന്‍ വിപണികള്‍ ഇന്നലെ സമ്മിശ്രമായാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്നലെ, സെന്‍സെക്‌സ് 153.13 പോയിന്റ് താഴ്ന്ന് 52,693.57 ലും, നിഫ്റ്റി 42.30 പോയിന്റ് ഇടിഞ്ഞ് 15,732.10 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

"എല്ലാ കണ്ണുകളും ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി മീറ്റിംഗ് ഫലത്തിലേക്കും, നിരക്കുയര്‍ത്തല്‍ എത്രത്തോളമായിരിക്കും എന്നതിലേക്കുമാണ്. കൂടാതെ, ആഭ്യന്തര വിപണിയില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വില്‍പ്പന തുടരുന്നതും, ക്രൂഡോയില്‍ വില ബാരലിന് 121.3 ഡോളറിന് മുകളിൽ തുടരുന്നതും നിക്ഷേപകരുടെ താല്‍പര്യത്തിനെതിരാണ്," മേത്ത ഇക്വിറ്റീസ് റിസര്‍ച്ച് വൈസ് പ്രസിഡന്റ് പ്രശാന്ത് തപ്സെ പറഞ്ഞു.

അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.12 ശതമാനം ഉയര്‍ന്ന് 121.35 ഡോളറായി. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെയും അറ്റ വില്‍പ്പനക്കാരായി തുടരുകയായിരുന്നു. ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം 4,502.25 കോടി രൂപ വിലയുള്ള ഓഹരികള്‍ ഇന്നലെ അവര്‍ വിറ്റഴിച്ചു.