image

14 Jun 2022 2:18 AM GMT

Stock Market Updates

വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു, സൂചികകൾ നഷ്ടത്തിൽ

Agencies

വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു, സൂചികകൾ നഷ്ടത്തിൽ
X

Summary

മുംബൈ: ആഭ്യന്തര വിപണി വീണ്ടും നഷ്ടത്തിലേക്കു വീണു. ഉച്ചവരെ നേരിയ ലാഭം കാണിച്ചിരുന്ന സൂചികകൾ 12.40 ഓടെ നഷ്ടത്തിലായി. 12.52 ന്, സെന്‍സെക്‌സ് 158.80 പോയി​ന്റ് താഴ്ന്ന് 52,687.90 ലും, നിഫ്റ്റി 37.65 പോയിന്റ് കുറഞ്ഞ് 15,736.75 ലും എത്തി. ഫെഡറല്‍ റിസര്‍വ്വ് മീറ്റിംഗ് ഫലത്തിന് മുന്നോടിയായി നിക്ഷേപകര്‍ ജാഗ്രതയോടെ നീങ്ങുന്നതിനാല്‍ ആഗോള വിപണികളിലെ ദുര്‍ബ്ബലാവസ്ഥ ഇന്ത്യന്‍ വിപണികളിലും പ്രതിഫലിച്ചു. ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ 375 പോയിന്റ് ഇടിവാണ് സെന്‍സെക്‌സിൽ രേഖപ്പെടുത്തിയത്. വിദേശ ഫണ്ടുകള്‍ ഓഹരികള്‍ അധികമായി […]


മുംബൈ: ആഭ്യന്തര വിപണി വീണ്ടും നഷ്ടത്തിലേക്കു വീണു. ഉച്ചവരെ നേരിയ ലാഭം കാണിച്ചിരുന്ന സൂചികകൾ 12.40 ഓടെ നഷ്ടത്തിലായി. 12.52 ന്, സെന്‍സെക്‌സ് 158.80 പോയി​ന്റ് താഴ്ന്ന് 52,687.90 ലും, നിഫ്റ്റി 37.65 പോയിന്റ് കുറഞ്ഞ് 15,736.75 ലും എത്തി.

ഫെഡറല്‍ റിസര്‍വ്വ് മീറ്റിംഗ് ഫലത്തിന് മുന്നോടിയായി നിക്ഷേപകര്‍ ജാഗ്രതയോടെ നീങ്ങുന്നതിനാല്‍ ആഗോള വിപണികളിലെ ദുര്‍ബ്ബലാവസ്ഥ ഇന്ത്യന്‍ വിപണികളിലും പ്രതിഫലിച്ചു. ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ 375 പോയിന്റ് ഇടിവാണ് സെന്‍സെക്‌സിൽ രേഖപ്പെടുത്തിയത്. വിദേശ ഫണ്ടുകള്‍ ഓഹരികള്‍ അധികമായി വിറ്റഴിച്ചത് ആഭ്യന്തര വിപണികളെ കാര്യമായി ബാധിച്ചു.

എന്നാൽ, രാവിലെ 10.30 ഓടെ ചിത്രം മാറി. വിപണി നേരിയ ലാഭത്തിലേക്കു വന്നു. 10.50 ന് സെന്‍സെക്‌സ് 121 പോയി​ന്റ് ഉയർന്ന് 52,967.72 ലും, നിഫ്റ്റി 37 പോയിന്റ് ഉയർന്ന് 15,811.40 ലും എത്തി.

ഏഷ്യന്‍ പെയിന്റ്സ്, ടെക് മഹീന്ദ്ര, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റന്‍, എച്ച്ഡിഎഫ്സി എന്നിവയാണ് ആദ്യഘട്ട വ്യാപാരത്തില്‍ ഇടിവ് നേരിട്ടത്. അതേസമയം, ഭാരതി എയര്‍ടെല്‍, പവര്‍ ഗ്രിഡ്, എന്‍ടിപിസി, എം ആന്‍ഡ് എം, ബജാജ് ഫിന്‍സെര്‍വ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഏഷ്യയിലെ മറ്റു വിപണികളായ സിയോള്‍, ടോക്കിയോ, ഹോങ്കോംഗ്, ഷാങ്ഹായ് എന്നിവ മിഡ്-സെഷന്‍ ഡീലുകളില്‍ താഴ്ന്ന നിലയിലാണ് പ്രകടനം നടത്തുന്നത്. അമേരിക്കന്‍ വിപണികള്‍ ഇന്നലെ കനത്ത നഷ്ടത്തിലാണ് അവസാനിച്ചത്.

ഇന്നലെ വിപണി അവസാനിക്കുമ്പോള്‍, സെന്‍സെക്‌സ് 1,456.74 പോയിന്റ്, അഥവാ 2.68 ശതമാനം, ഇടിഞ്ഞ് 52,846.70 ല്‍ എത്തി. നിഫ്റ്റി 427.40 പോയിന്റ്, അഥവാ 2.64 ശതമാനം, താഴ്ന്ന് 15,774.40 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.