10 Jun 2022 9:27 AM GMT
Summary
വെൽസ്‌പൺ എന്റർപ്രൈസസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 9 ശതമാനം ഉയർന്നു. ഇന്ത്യയിൽ അതിന്റെ ആറ് ഓപ്പറേറ്റിംഗ് ഹൈവേ ടോൾ റോഡ് പദ്ധതികൾ 6,000 കോടി രൂപയ്ക്ക് വിൽക്കാൻ മുൻനിര ആഗോള നിക്ഷേപകരായ ആക്ടിസുമായി കരാറിലേർപ്പെട്ടതിനെ തുടർന്നാണ് വില വർധിച്ചത്. പദ്ധതികൾ ഇന്ത്യയിലുടനീളം, പ്രത്യേകിച്ചും ഏറ്റവും പ്രധാനപ്പെട്ട നോർത്ത്-സൗത്ത് ഹൈവേ ഇടനാഴിയിൽ, വ്യാപിച്ചുകിടക്കുന്നു. ആക്റ്റിസിന്റെ ലോംഗ് ലൈഫ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ (ALLIF) നിന്നുള്ള ഇന്ത്യയിലെ ആദ്യത്തെ റോഡ് നിക്ഷേപമാണിത്. ഇത്തരത്തിൽ ഒന്നിലധികം ഇൻഫ്രാസ്ട്രക്ചർ മേഖലകളിൽ, സ്ഥിരതയുള്ള പ്രവർത്തന ആസ്തികളിൽ […]
വെൽസ്‌പൺ എന്റർപ്രൈസസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 9 ശതമാനം ഉയർന്നു. ഇന്ത്യയിൽ അതിന്റെ ആറ് ഓപ്പറേറ്റിംഗ് ഹൈവേ ടോൾ റോഡ് പദ്ധതികൾ 6,000 കോടി രൂപയ്ക്ക് വിൽക്കാൻ മുൻനിര ആഗോള നിക്ഷേപകരായ ആക്ടിസുമായി കരാറിലേർപ്പെട്ടതിനെ തുടർന്നാണ് വില വർധിച്ചത്. പദ്ധതികൾ ഇന്ത്യയിലുടനീളം, പ്രത്യേകിച്ചും ഏറ്റവും പ്രധാനപ്പെട്ട നോർത്ത്-സൗത്ത് ഹൈവേ ഇടനാഴിയിൽ, വ്യാപിച്ചുകിടക്കുന്നു.
ആക്റ്റിസിന്റെ ലോംഗ് ലൈഫ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ (ALLIF) നിന്നുള്ള ഇന്ത്യയിലെ ആദ്യത്തെ റോഡ് നിക്ഷേപമാണിത്. ഇത്തരത്തിൽ ഒന്നിലധികം ഇൻഫ്രാസ്ട്രക്ചർ മേഖലകളിൽ, സ്ഥിരതയുള്ള പ്രവർത്തന ആസ്തികളിൽ നിക്ഷേപിക്കാൻ ശ്രമിക്കുന്നതു വഴി നിക്ഷേപകർക്ക് നല്ല വരുമാനം ലഭിക്കുന്നു. ബിഎസ്ഇ യിൽ ഇന്ന് 109.50 രൂപ വരെ ഉയർന്ന ഓഹരി അവസാനം 7.14 ശതമാനം ഉയർന്ന് 107.30 രൂപയിലാണ് ക്ലോസ് ചെയ്തത്.