image

10 Jun 2022 9:48 AM GMT

Stock Market Updates

അബുദാബി നിക്ഷേപം: ഐഐഎഫ്എല്‍ ഫിനാന്‍സ് 8 ശതമാനം ഉയര്‍ന്നു

MyFin Bureau

അബുദാബി നിക്ഷേപം: ഐഐഎഫ്എല്‍ ഫിനാന്‍സ് 8 ശതമാനം ഉയര്‍ന്നു
X

Summary

ഐഐഎഫ്എല്‍ ഹോം ഫിനാന്‍സിന്റെ 20 ശതമാനം ഓഹരികളിലേക്ക് 2,200 കോടി രൂപ നിക്ഷേപിക്കാന്‍ അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ (എഡിഐഎ) കീഴിലുള്ള സ്ഥാപനം സമ്മതമറിയിച്ചതോടെ ഐഐഎഫ്എല്‍ ഫിനാന്‍സ് ഓഹരികള്‍ക്ക് ഇന്ന് ആവശ്യക്കാര്‍ വര്‍ധിച്ചു. ഐഐഎഫ്എല്‍ ഫിനാന്‍സിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് 23,617 കോടി രൂപയുടെ ആസ്തിയുള്ള ഐഐഎഫ്എല്‍ ഹോം ഫിനാന്‍സ്. ഇന്‍ട്രാ-ഡേ ട്രേഡില്‍ കമ്പനിയുടെ ഓഹരി വില 13.06 ശതമാനം ഉയര്‍ന്ന് 372 രൂപയിലെത്തിയിരുന്നു. ബിഎസ്ഇ യില്‍ വ്യാപാരം അവസാനിക്കുന്നതിന് മുമ്പ് വില 7.57 ശതമാനം ഉയര്‍ന്ന് 353.90 […]


ഐഐഎഫ്എല്‍ ഹോം ഫിനാന്‍സിന്റെ 20 ശതമാനം ഓഹരികളിലേക്ക് 2,200 കോടി രൂപ നിക്ഷേപിക്കാന്‍ അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ (എഡിഐഎ) കീഴിലുള്ള സ്ഥാപനം സമ്മതമറിയിച്ചതോടെ ഐഐഎഫ്എല്‍ ഫിനാന്‍സ് ഓഹരികള്‍ക്ക് ഇന്ന് ആവശ്യക്കാര്‍ വര്‍ധിച്ചു.

ഐഐഎഫ്എല്‍ ഫിനാന്‍സിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് 23,617 കോടി രൂപയുടെ ആസ്തിയുള്ള ഐഐഎഫ്എല്‍ ഹോം ഫിനാന്‍സ്. ഇന്‍ട്രാ-ഡേ ട്രേഡില്‍ കമ്പനിയുടെ ഓഹരി വില 13.06 ശതമാനം ഉയര്‍ന്ന് 372 രൂപയിലെത്തിയിരുന്നു. ബിഎസ്ഇ യില്‍ വ്യാപാരം അവസാനിക്കുന്നതിന് മുമ്പ് വില 7.57 ശതമാനം ഉയര്‍ന്ന് 353.90 രൂപയായി. ഇന്ത്യയിലെ 'അഫോഡബിൾ ഹൗസിംഗ് ഫിനാന്‍സ്' (താങ്ങാനാവുന്ന ഭവനവായ്പകള്‍) വിഭാഗത്തിലെ ഏറ്റവും വലിയ വ്യക്തി​ഗത ഓഹരി നിക്ഷേപങ്ങളില്‍ ഒന്നാകും ഇത്.

ഐഐഎഫ്എല്‍ ഹോം ഫിനാന്‍സിന് രാജ്യത്തെ 16 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 1,68,000 സജീവ ഉപഭോക്തൃ അടിത്തറയുണ്ട്. 200-ലധികം ശാഖകളിലായി 3,200-ലധികം ജീവനക്കാരാണ് ഐഐഎഫ്എല്ലിനുള്ളത്. "വളര്‍ന്നുവരുന്ന ബിസിനസുകളെ പിന്തുണയ്ക്കുന്നതില്‍ ദീര്‍ഘകാല പ്രതിബദ്ധതയും, സമ്പന്നമായ അനുഭവവും പങ്കുവെക്കുന്ന എഡിഐഎ യുമായുള്ള പങ്കാളിത്തത്തില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. താങ്ങാനാവുന്ന ഭവനവായ്പകള്‍ നല്‍കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ദാതാക്കളില്‍ ഒരാളെന്ന നിലയിലുള്ള ഐഐഎഫ്എല്‍ ഹോം ഫിനാന്‍സിന്റെ സ്ഥാനത്തിന് ലഭിക്കുന്ന അംഗീകാരം കൂടിയാണ് ഈ നിക്ഷേപം," ഐഐഎഫ്എല്‍ ഗ്രൂപ്പ് സ്ഥാപകന്‍ നിര്‍മല്‍ ജെയിന്‍ പറഞ്ഞു.