image

9 Jun 2022 9:29 AM GMT

Stock Market Updates

മാർകോലൈൻസ് ട്രാഫിക് കൺട്രോൾസ് ഓഹരികൾ കുതിപ്പിൽ

MyFin Bureau

മാർകോലൈൻസ് ട്രാഫിക് കൺട്രോൾസ് ഓഹരികൾ കുതിപ്പിൽ
X

Summary

മാർകോലൈൻസ് ട്രാഫിക് കൺട്രോൾസി​ന്റെ ഓഹരികൾ 15.60 ശതമാനം ഉയർന്നു. മാർച്ച്പാദ ഫലങ്ങൾ പ്രഖ്യാപിച്ചതു മുതൽ 28.18 ശതമാനം വർധനവാണ് ഓഹരിക്ക് ഉണ്ടായത്. 2022 സാമ്പത്തിക വർഷത്തിലെ മികച്ച അറ്റാദായവും, കമ്പനിയുടെ ശക്തമായ ഓർഡർ ബുക്കും ദീർഘകാല വളർച്ചയുടെ സൂചകങ്ങളാണ്. കമ്പനിയുടെ ഓഹരി 107.80 രൂപയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 2022 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം 151.7 ശതമാനം ഉയർന്ന് 101.1കോടി രൂപയായി. 2021 സാമ്പത്തിക വർഷത്തിൽ ഇത് 40.17 കോടി രൂപയായിരുന്നു. മാർച്ച് […]


മാർകോലൈൻസ് ട്രാഫിക് കൺട്രോൾസി​ന്റെ ഓഹരികൾ 15.60 ശതമാനം ഉയർന്നു. മാർച്ച്പാദ ഫലങ്ങൾ പ്രഖ്യാപിച്ചതു മുതൽ 28.18 ശതമാനം വർധനവാണ് ഓഹരിക്ക് ഉണ്ടായത്. 2022 സാമ്പത്തിക വർഷത്തിലെ മികച്ച അറ്റാദായവും, കമ്പനിയുടെ ശക്തമായ ഓർഡർ ബുക്കും ദീർഘകാല വളർച്ചയുടെ സൂചകങ്ങളാണ്. കമ്പനിയുടെ ഓഹരി 107.80 രൂപയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

2022 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം 151.7 ശതമാനം ഉയർന്ന് 101.1കോടി രൂപയായി. 2021 സാമ്പത്തിക വർഷത്തിൽ ഇത് 40.17 കോടി രൂപയായിരുന്നു. മാർച്ച് 31 വരെയുള്ള കണക്കു പ്രകാരം, കമ്പനിയുടെ ഓർഡർ ബുക്ക് 380 കോടി രൂപയുടേതാണ്. 700 കോടി രൂപയുടെ പദ്ധതികളെപ്പറ്റി വിവിധ തലങ്ങളിൽ ചർച്ച നടക്കുന്നു. നിലവിൽ കമ്പനിയ്ക്ക് വിപണിയിൽ മേധാവിത്വമുണ്ട്. കമ്പനിയുടെ കണക്കനുസരിച്ച്, ഹൈവേ മേഖലയിലെ ഓപ്പറേഷൻ, മെയിന്റനൻസ് ബിസിനസ് അടുത്ത 5 വർഷത്തിനുള്ളിൽ ഏകദേശം 10,000 കോടി രൂപയുടേതായിരിക്കും. ഓരോ അഞ്ചു വർഷത്തിലും 10,000 കോടി രൂപയുടെ അധിക പദ്ധതികളും ലഭിക്കാൻ സാധ്യതയുണ്ട്.