image

8 Jun 2022 2:56 AM

Stock Market Updates

ഉച്ചയ്ക്കു ശേഷം വിപണി നഷ്ടത്തിൽ, സെന്‍സെക്‌സ് 260 പോയിന്റിലേറെ താഴ്ന്നു

MyFin Desk

ഉച്ചയ്ക്കു ശേഷം വിപണി നഷ്ടത്തിൽ, സെന്‍സെക്‌സ് 260 പോയിന്റിലേറെ താഴ്ന്നു
X

Summary

മുംബൈ: വിപണിയുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് ആര്‍ബിഐ റിപ്പോ നിരക്കുയര്‍ത്തിയതോടെ ആദ്യം നേട്ടത്തിലായിരുന്ന വിപണി ഉച്ചയ്ക്കു ശേഷം നഷ്ടത്തിലായി. ഉച്ചയ്ക്ക് 1.35 ന് സെന്‍സെക്‌സ് 266 പോയിന്റ് താഴ്ന്ന് 54,841.22 ലേക്കും, നിഫ്‌റ്റി 69 പോയിന്റ് കുറഞ്ഞ് 16,347.20 ലേക്കും എത്തി. വ്യാപാരത്തുടക്കത്തില്‍ നഷ്ടത്തിലായിരുന്നെങ്കിലും റിപ്പോ നിരക്ക് പ്രതീക്ഷിച്ച പോലെ 0.5 ശതമാനം ഉയര്‍ത്തിയതോടെ രാവിലെ 10.48 ന് സെന്‍സെക്‌സ് 228.59 പോയിന്റ് ഉയര്‍ന്ന് 55,335.93 ലേക്കും, നിഫ്‌റ്റി 68 പോയിന്റ് ഉയര്‍ന്ന് 16,484.35 ലേക്കും എത്തി. ആദ്യഘട്ട വ്യാപാരത്തില്‍ […]


മുംബൈ: വിപണിയുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് ആര്‍ബിഐ റിപ്പോ നിരക്കുയര്‍ത്തിയതോടെ ആദ്യം നേട്ടത്തിലായിരുന്ന വിപണി ഉച്ചയ്ക്കു ശേഷം നഷ്ടത്തിലായി. ഉച്ചയ്ക്ക് 1.35 ന് സെന്‍സെക്‌സ് 266 പോയിന്റ് താഴ്ന്ന് 54,841.22 ലേക്കും, നിഫ്‌റ്റി 69 പോയിന്റ് കുറഞ്ഞ് 16,347.20 ലേക്കും എത്തി.

വ്യാപാരത്തുടക്കത്തില്‍ നഷ്ടത്തിലായിരുന്നെങ്കിലും റിപ്പോ നിരക്ക് പ്രതീക്ഷിച്ച പോലെ 0.5 ശതമാനം ഉയര്‍ത്തിയതോടെ രാവിലെ 10.48 ന് സെന്‍സെക്‌സ് 228.59 പോയിന്റ് ഉയര്‍ന്ന് 55,335.93 ലേക്കും, നിഫ്‌റ്റി 68 പോയിന്റ് ഉയര്‍ന്ന് 16,484.35 ലേക്കും എത്തി.

ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 68.73 പോയിന്റ് താഴ്ന്ന് 55,038.61 ലും, നിഫ്റ്റി 13.15 പോയിന്റ് താഴ്ന്ന് 16,403.20 ലേക്കും എത്തിയിരുന്നു.

ആദ്യഘട്ട വ്യാപാരത്തില്‍ നെസ് ലേ, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ഫാര്‍മ, എച്ച് യുഎല്‍, മാരുതി, ഐടിസി, അള്‍ട്ര ടെക് സിമെന്റ് എന്നീ ഓഹരികള്‍ക്ക് നഷ്ടം നേരിട്ടു. ടാറ്റ സ്റ്റീൽ, എന്‍ടിപിസി, ആക്‌സിസ് ബാങ്ക്, എസ്ബിഐ എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി.

ഇന്നലെ സെന്‍സെക്‌സ് 567.98 പോയിന്റ് താഴ്ന്ന് 55,107.34 ലും, നിഫ്റ്റി 153.20 പോയിന്റ് താഴ്ന്ന് 16,416.35 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യന്‍ വിപണികളായ സിയോള്‍, ടോക്കിയോ, ഹോംകോംഗ് എന്നീ വിപണികള്‍ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഷാങ്ഹായ് വിപണി നഷ്ടത്തിലാണ്.

അമേരിക്കന്‍ വിപണികൾ ഇന്നലെ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.07 ശതമാനം ഉയര്‍ന്ന് 120.66 ഡോളറായി.

ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 2,293.98 കോടി രൂപ വിലയുള്ള ഓഹരികള്‍ വിറ്റഴിച്ചു.