8 Jun 2022 8:39 AM GMT
Summary
ഹിന്ദുസ്ഥാന്‍ ഓയില്‍ എക്‌സ്‌പ്ലൊറേഷന്‍ കമ്പനിയുടെ ഓഹരികൾ ഇന്‍ട്രാ-ഡേ ട്രേഡില്‍ 15.80 ശതമാനം ഉയര്‍ന്നു. പ്രീ-കമ്മീഷനിംഗ് പ്രവര്‍ത്തനങ്ങളില്‍ നേരിട്ട സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചതിന് ശേഷം, മുംബൈ ഓഫ്-ഷോര്‍ മേഖലയിലെ ബ്ലോക്ക് ബി-80 യില്‍ നിന്ന് ഉത്പാദനവും ഗ്യാസ് വില്‍പ്പനയും ആരംഭിച്ചിരുന്നു. ഇതോടെയാണ് കമ്പനിയുടെ ഓഹരികളിൽ ഉണര്‍വ് പ്രകടമായത്. റെവന്യൂ ഷെയിംഗ് മാതൃകയിലുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ 'ഡിസ്‌കവേര്‍ഡ് സ്‌മോള്‍ ഫീല്‍ഡ് പോളിസിക്ക്' (ഡിഎസ്എഫ്) കീഴിലുള്ള ആദ്യത്തെ ഓഫ്ഷോര്‍ ഫീല്‍ഡാണ് ബി-80. "ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പ്പറേഷന് ഗ്യാസ് വില്‍ക്കുന്നത് ഒഎന്‍ജിസിയുടെ […]
ഹിന്ദുസ്ഥാന്‍ ഓയില്‍ എക്‌സ്‌പ്ലൊറേഷന്‍ കമ്പനിയുടെ ഓഹരികൾ ഇന്‍ട്രാ-ഡേ ട്രേഡില്‍ 15.80 ശതമാനം ഉയര്‍ന്നു. പ്രീ-കമ്മീഷനിംഗ് പ്രവര്‍ത്തനങ്ങളില്‍ നേരിട്ട സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചതിന് ശേഷം, മുംബൈ ഓഫ്-ഷോര്‍ മേഖലയിലെ ബ്ലോക്ക് ബി-80 യില്‍ നിന്ന് ഉത്പാദനവും ഗ്യാസ് വില്‍പ്പനയും ആരംഭിച്ചിരുന്നു. ഇതോടെയാണ് കമ്പനിയുടെ ഓഹരികളിൽ ഉണര്‍വ് പ്രകടമായത്.
റെവന്യൂ ഷെയിംഗ് മാതൃകയിലുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ 'ഡിസ്‌കവേര്‍ഡ് സ്‌മോള്‍ ഫീല്‍ഡ് പോളിസിക്ക്' (ഡിഎസ്എഫ്) കീഴിലുള്ള ആദ്യത്തെ ഓഫ്ഷോര്‍ ഫീല്‍ഡാണ് ബി-80. "ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പ്പറേഷന് ഗ്യാസ് വില്‍ക്കുന്നത് ഒഎന്‍ജിസിയുടെ ഹസീറയിലുള്ള ഗ്യാസ് പ്രോസസ്സിംഗ് ടെര്‍മിനലില്‍ നിന്നും ആരംഭിച്ചിട്ടുണ്ട്. ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്, ഉത്പാദനവും വില്‍പനയും വരുന്ന ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ സ്ഥിരത കൈവരിക്കുമെന്നാണ്," കമ്പനി അറിയിച്ചു.