7 Jun 2022 9:08 AM GMT
Summary
ഓൺലൈൻ ഇൻഷുറൻസ് അഗ്രിഗേറ്റർ പോളിസിബസാറിന്റെയും ക്രെഡിറ്റ് താരതമ്യ പോർട്ടലായ പൈസബസാറിന്റെയും ഓപ്പറേറ്റർ ആയ പിബി ഫിൻടെക്കിന്റെ ഓഹരികൾ 15.39 ശതമാനം ഇടിഞ്ഞു. കമ്പനിയുടെ ചെയർമാനും സിഇഒയും ആയ യാഷിഷ് ദഹിയ 37.69 ലക്ഷം ഓഹരികൾ മൊത്തമായി വിൽക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് വിലയിടിഞ്ഞത്. ബിഎസ്ഇ യിൽ 557 രൂപ വരെ താഴ്ന്ന ഓഹരി, 11.84 ശതമാനം ഇടിവിൽ 582.80 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യാഷിഷ് ദഹിയയുടെ കൈയിൽ, 2022 മാർച്ച് 31 വരെയുള്ള കണക്കു പ്രകാരം, 1,90,08349 (4.23ശതമാനം) […]
ഓൺലൈൻ ഇൻഷുറൻസ് അഗ്രിഗേറ്റർ പോളിസിബസാറിന്റെയും ക്രെഡിറ്റ് താരതമ്യ പോർട്ടലായ പൈസബസാറിന്റെയും ഓപ്പറേറ്റർ ആയ പിബി ഫിൻടെക്കിന്റെ ഓഹരികൾ 15.39 ശതമാനം ഇടിഞ്ഞു. കമ്പനിയുടെ ചെയർമാനും സിഇഒയും ആയ യാഷിഷ് ദഹിയ 37.69 ലക്ഷം ഓഹരികൾ മൊത്തമായി വിൽക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് വിലയിടിഞ്ഞത്.
ബിഎസ്ഇ യിൽ 557 രൂപ വരെ താഴ്ന്ന ഓഹരി, 11.84 ശതമാനം ഇടിവിൽ 582.80 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യാഷിഷ് ദഹിയയുടെ കൈയിൽ, 2022 മാർച്ച് 31 വരെയുള്ള കണക്കു പ്രകാരം, 1,90,08349 (4.23ശതമാനം) ഓഹരികളാണ് ഉണ്ടായിരുന്നത്. 2022 മെയ് മാസത്തിൽ 55,09,601 ജീവനക്കാരുടെ സ്റ്റോക്ക് ഓപ്‌ഷൻ പ്ലാനുകളുടെ (ESOPs) അടിസ്ഥാനത്തിൽ ഇത് 2,45,17950 (5.45 ശതമാനം) വർധിച്ചു.
2021 നവംബറിൽ ലിസ്റ്റ് ചെയ്ത കമ്പനിയുടെ ഓഹരിയിൽ നിലവിൽ ഇതുവരെ 70 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വിദഗ്ധരുടെ അഭിപ്രായത്തിൽ, ഐപിഒയ്ക്ക് അമിതമായ വിലയുണ്ടായിരുന്നു, അടുത്തിടെ തിരുത്തലുകൾ വന്നെങ്കിലും അത് ഇപ്പോഴും ചെലവേറിയതാണ്. പ്രവേശനത്തിന് കാര്യമായ തടസ്സങ്ങളൊന്നും ഇല്ലാത്തതിനാൽ വളരെ മത്സരാധിഷ്ഠിതമായ മേഖലയിലാണ് കമ്പനി പ്രവർത്തിക്കുന്നത്.
2022 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ കമ്പനി 219 .61 കോടി രൂപയുടെ നഷ്ടം റിപ്പോർട്ട് ചെയ്തിരുന്നു.