13 Dec 2023 10:29 AM GMT
ഷെഡ്യൂള്‍ഡ് വാണിജ്യബാങ്കായ കരൂര്‍ വൈശ്യ ബാങ്കിന്റെ ഓഹരികള്‍ 190 കോടി രൂപയ്ക്ക് എസ്ബി ഐ മ്യൂചല്‍ ഫണ്ട് ഡിസംബര്‍ 12ന് സ്വന്തമാക്കി. ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെയാണു ഓഹരി സ്വന്തമാക്കിയത്.
ബിഎസ്ഇ, എന്‍എസ്ഇ എന്നിവിടങ്ങളില്‍ നിന്നും ലഭ്യമായ കണക്ക് പ്രകാരം, എസ്ബിഐ മ്യൂചല്‍ ഫണ്ട് (എംഎഫ്) മൊത്തം 1,20,00,000 ഓഹരികള്‍ വാങ്ങി. ഇത് ഏകദേശം 1.5 ശതമാനത്തോളം വരും. ശരാശരി 162 രൂപ നിരക്കിലാണ് കരൂര്‍ വൈശ്യ ബാങ്കിന്റെ ഓഹരികള്‍ എസ്ബിഐ മ്യൂചല്‍ ഫണ്ട് സ്വന്തമാക്കിയത്.
ഡിസംബര്‍ 12ന് കരൂര്‍ വൈശ്യ ബാങ്കിന്റെ ഓഹരികള്‍ ബിഎസ്ഇയില്‍ 1.32 ശതമാനം ഉയര്‍ന്ന് 164.90 രൂപയിലാണു ക്ലോസ് ചെയ്തത്. എന്‍എസ്ഇയില്‍ 0.52 ശതമാനം ഉയര്‍ന്ന് 164.70 രൂപയിലും ക്ലോസ് ചെയ്തു.