image

23 Sep 2023 10:21 AM GMT

Stock News

ജെപി മോര്‍ഗന്‍ ഇന്‍ഡക്‌സില്‍ ഇന്ത്യന്‍ ബോണ്ടുകള്‍; നിക്ഷേപക അടിത്തറ വിശാലമാക്കുമെന്നു വി. അനന്ത നാഗേശ്വരന്‍

MyFin Desk

ജെപി മോര്‍ഗന്റെ എമര്‍ജിംഗ് മാര്‍ക്കറ്റ് ഇന്‍ഡക്‌സിലേക്ക് (Government Bond Index-Emerging Markets -GBI-EM) ഇന്ത്യന്‍ സര്‍ക്കാരിന്റെ ബോണ്ടുകള്‍ ഉള്‍പ്പെടുത്തുന്നത് ഇന്ത്യയുടെ നിക്ഷേപക അടിത്തറ വിശാലമാക്കുമെന്നും രൂപയുടെ മൂല്യം ഉയര്‍ത്തുമെന്നും ഇന്ത്യന്‍ ധനകാര്യ സ്ഥാപനങ്ങളുടെ വായ്‌പ്പ എടുക്കൽ എളുപ്പമാക്കുമെന്നും പ്രതീക്ഷിക്കുന്നതായി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരന്‍ പറഞ്ഞു. എങ്കിലും ഇന്ത്യയുടെ സാമ്പത്തിക, പണ നയങ്ങള്‍ ആഗോള തലത്തിലുള്ള സംഭവവികാസങ്ങളെ മനസിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

' കാരണം ആഗോള അനിശ്ചിതത്വത്തിന്റെ കാലത്ത് വര്‍ധിച്ച വിദേശ ഹോള്‍ഡിംഗുകള്‍ ഇന്ത്യന്‍ ബോണ്ട് വിപണിയിലോ കറന്‍സിയിലോ ചാഞ്ചാട്ടമുണ്ടാക്കും ' അനന്ത നാഗേശ്വരന്‍ പറഞ്ഞു.

സുസ്ഥിരമാണ് ഇന്ത്യയുടെ മാക്രോ ഇക്കണോമിക് നയങ്ങള്‍. അതു കൊണ്ടാണു വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്. എങ്കിലും വിദേശ നിക്ഷേപങ്ങളുടെ ഈ കുത്തൊഴുക്ക് ഇന്ത്യയുടെ മാക്രോ ഇക്കണോമിക് സ്ഥിരതയ്ക്കു ഭീഷണിയാകാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

2024 ജൂണ്‍ 28 മുതലായിരിക്കും ജെപി മോര്‍ഗന്റെ എമര്‍ജിംഗ് മാര്‍ക്കറ്റ് ഇന്‍ഡക്‌സിലേക്ക് ഇന്ത്യന്‍ സര്‍ക്കാരിന്റെ ബോണ്ടുകള്‍ ഉള്‍പ്പെടുത്തുക.