image

9 Oct 2023 1:30 PM IST

Lifestyle

ഷാരൂഖ് ഖാന് വൈ പ്ലസ് സുരക്ഷ

MyFin Desk

y plus security for shah rukh khan
X

Summary

  • പത്താന്‍ എന്ന ചിത്രത്തിലെ ഗാനരംഗവുമായി ബന്ധപ്പെട്ടും ഷാരൂഖ് ഖാന് നേരെ ഭീഷണി ഉയര്‍ന്നിരുന്നു


ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ. ജവാന്‍ സിനിമയുടെ റിലീസിനെ തുടര്‍ന്നുള്ള ഭീഷണികളാണ് അതീവ സുരക്ഷ ഉറപ്പാക്കാന്‍ കാരണമായത്.

ആറ് കമാന്‍ഡോകള്‍ ഉള്‍പ്പെടെ 11 സുരക്ഷാ ഉദ്യോഗസ്ഥരും ഒരു എസ്‌കോര്‍ട്ട് വാഹനവും ഉള്‍പ്പെടുന്നു. സുരക്ഷ സംബന്ധിച്ച ചെലവുകള്‍ ഷാരൂഖ് ഖാന്‍ സ്വയം വഹിക്കേണ്ടിവരും. പ്രതിമാസം 15 ലക്ഷം രൂപയാണ് വൈ പ്ലസ് കാറ്റഗറി സുരക്ഷക്കായി കണക്കാക്കുന്നത്. 2023 ലെ കണക്കനുസരിച്ച് 300 ലധികം പേര്‍ക്ക് വൈ പ്ലസ് സുരക്ഷ നല്‍കുന്നുണ്ട്.

കഴിഞ്ഞായാഴ്ച്ച ചേര്‍ന്ന സർക്കാരിന്റെ ഉന്നതാധികാര സമിതി യോഗത്തിലാണ് ഷാരൂഖ് ഖാന്റെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള തീരുമാനമെടുത്തത്. കഴിഞ്ഞ വര്‍ഷം ഖാന്റെ ചിത്രമായ പത്താന്‍ എന്ന ചിത്രത്തിലെ 'ബേഷാരം രംഗ്' എന്ന ഗാനത്തെച്ചൊല്ലി തര്‍ക്കം ഉടലെടുത്തിരുന്നു. 2010 ല്‍ ഖാന്റെ 'മൈ നെയിം ഈസ് ഖാന്‍' എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഭീഷണികള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഖാന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.