image

13 Oct 2023 8:26 AM

Pension

സംഘടിത മേഖലയിലെ ജോലിയില്‍14.5% ഇടിവ്

MyFin Desk

14.5% decline in organized sector employment
X

Summary

  • ഇപിഎഫ്ഒ ഡാറ്റ തൊഴില്‍ സൃഷ്ടിക്കുന്നതിനെ പ്രതിഫലിപ്പിക്കുന്നതല്ല
  • നടപ്പു സാമ്പത്തിക വർഷത്തെ (ഏപ്രില്‍- ജൂലൈ) കണക്കാണ് മന്ദഗതിയിലായത്
  • ഈ വർഷം 14.5ശതമാനമാണ് ഇടിവ്


നടപ്പുവര്‍ഷത്തിന്റെ ആദ്യ നാലു മാസക്കാലത്ത് ( ഏപ്രില്‍- ജൂലൈ) സംഘടിത മേഖലയിലെ തൊഴില്‍ സൃഷ്ടി മുന്‍വര്‍ഷത്തെ കാലയളവിലേക്കാള്‍ 14.5 ശതമാനം കുറഞ്ഞ് 6.01 ദശലക്ഷമായതായി എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ( ഇപിഎഫ്ഒ) കണക്കുകള്‍ വ്യക്തമാക്കുന്നു.മുന്‍വര്‍ഷമിതേ കാലയളവില്‍ 7.03 ദശലക്ഷം തൊഴിലുകളാണ് സൃഷ്ടിച്ചത്.

ജീവനക്കാരുടെ ജോലിയുമായി ബന്ധപ്പെട്ട രേഖകള്‍ (പേ റോള്‍ ഡാറ്റ) പ്രകാരം ഈ വര്‍ഷം സംഘടിത മേഖലയില്‍ ഏപ്രിലില്‍ സൃഷ്ടിച്ചത് 1.31 ദശലക്ഷം തൊഴിലവസരങ്ങളാണ്. മേഖയിലിത് 1.26 ദശലക്ഷവും ജൂണില്‍ 1.57 ദശ ലക്ഷവും ജൂലൈയില്‍ 1.87 ദശലക്ഷവുമാണ്.

ഇപിഎഫ്ഒ ഡാറ്റ തൊഴില്‍ സൃഷ്ടിക്കുന്നതിനെ പ്രതിഫലിപ്പിക്കുന്നതല്ല,പകരം തൊഴിലിലെ ഔപചാരികവല്‍ക്കരണത്തിലെ ഇടിവാണ് കാണിക്കുന്നതെന്ന് സാമ്പത്തിക തൊഴില്‍ വിദഗ്ദന്‍ കെ ആര്‍ ശ്യാം സുന്ദര്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷേ, ഇതിലെ അപകടം കൂടുതല്‍ പേര്‍ക്ക് സാമൂഹ്യ സുരക്ഷ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നുവെന്നതാണെന്നും അദ്ദേഹം പറയുന്നു.

നാഷണല്‍ സാമ്പിള്‍ സർവേ ഓഫീസിന്‍റെ കണക്കനുസരിച്ച് 15 വയസിനു മുകളിലുള്ളവരുടെ ഏപ്രില്‍- ജൂലൈയിലെ തൊഴിലില്ലായ്മ നിരക്ക് 6.6 ശതമാനമാണ്.മുന്‍വർഷമിതേ കാലയളവില്‍ 7.6 ശതമാനമായിരുന്നു.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്റെ (എന്‍ എസ് സി) നിര്‍ദ്ദേശപ്രകാരം സാമ്പിള്‍ സൈസ് ഉള്‍പ്പെടെയുള്ള ഒരു സര്‍വേ ടെക്‌നിക് സൃഷ്ടിക്കുന്നതിനായി മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സും പ്രോഗ്രാം ഇംപ്ലിമെന്റേഷന് കീഴിലുള്ള ഒരു കമ്മിറ്റിയുമാണ് പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ (പിഎല്‍എഫ്എസ്) നടത്തുന്നത്.