image

20 April 2023 7:02 PM IST

MyFin TV

നിറപറയ്ക്ക് പിന്നാലെ ബ്രാഹ്മിൺസും ഏറ്റെടുത്ത്‌ വിപ്രോ

Sandra Mary James


കേരളം ആസ്ഥാനമായുള്ള ബ്രാഹ്മിൻസിനെ ഏറ്റെടുത്ത് വിപ്രോ.കമ്പനിയുടെ 14-ാമത് ഏറ്റെടുക്കലാണിത്.കഴിഞ്ഞ 6 മാസത്തിനുളിൽ വിപ്രോ ഏറ്റെടുക്കുന്ന രണ്ടാമത്തെ കേരള കമ്പനിയാണ് ബ്രാമിൻസ്‌.ഏറ്റെടുക്കൽ നടപടികളുടെ സാമ്പത്തിക കണക്കുകൾ കമ്പനി പുറത്തു വിട്ടിട്ടില്ല. 1987-ൽ സ്ഥാപിതമായ, ബ്രാഹ്മിൻസ്, എത്‌നിക് ബ്രേക്ക്ഫാസ്റ്റ് പ്രിമിക്‌സ് പൊടികൾ, മസാല മിശ്രിതങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, എന്നിവ നിർമിക്കുന്ന കേരളത്തിലെ പ്രമുഖ ബ്രാൻഡുകളിലൊന്നാണ്. 1945-ൽ മഹാരാഷ്ട്രയിലെ അമൽനറിൽ വനസ്പതി ബ്രാൻഡായി ആരംഭിച്ച വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിങ്ങിന് 60 ഓളം രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. കമ്പനിയുടെ വരുമാനത്തിന്റെ 51 ശതമാനവും അന്താരാഷ്ട്ര വിപണികളിൽ നിന്നാണ് ലഭിക്കുന്നത്.