രാജ്യത്തെ 5ജി ലേലം സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയായാൽ അധികം വൈകാതെ തന്നെ വലിയ നഗരങ്ങളിൽ 5 ജി സേവനം ലഭ്യമായി തുടങ്ങിയേക്കും. എന്നാൽ ഉയർന്ന വിലയ്ക്കുള്ള 5G ലേലത്തിന്റെ തുടർച്ചയായി കമ്പനികൾ, 4G ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് ചാർജ് വർധിപ്പിച്ചേക്കുമെന്നുള്ള വാർത്തകളും പുറത്തു വരുന്നുണ്ട്.