ഡോളോ-650 മെഡിസിന്‍ ടാബ്ലെറ്റിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ ആരോപണവുമായി കേന്ദ്ര ആദായനികുതി വകുപ്പ്. ഏകദേശം 1,000 കോടി രൂപയുടെ സൗജന്യ ഉത്പന്നങ്ങൾ ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കും വിതരണം ചെയ്തെന്നാണ് കണ്ടത്തൽ. ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പകരം അനധികൃത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ.