image

12 July 2022 4:30 AM GMT

MyFin TV

കയറ്റുമതി, ഇറക്കുമതി ഇടപാടുകൾ ഇന്ത്യൻ രൂപയിൽ നടത്തുന്നതിന് റിസർവ് ബാങ്ക് അനുമതി

MyFin TV

കയറ്റുമതി, ഇറക്കുമതി ഇടപാടുകൾ ഇന്ത്യൻ രൂപയിൽ നടത്തുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകി. മുൻപ് യു എസ് ഡോളർ, പൗണ്ട്, യൂറോ, യെൻ കറൻസികളിൽ മാത്രമാണ് അന്താരാഷ്ട്ര വ്യാപാരം നടത്താൻ അനുമതി ഉണ്ടായിരുന്നത്. കയറ്റുമതി, ഇറക്കുമതി ഇടപാടുകളിൽ ഇന്ത്യൻ കറൻസിയുടെ പ്രാമുഖ്യം വർധിപ്പിക്കുകയാണ് റിസർവ് ബാങ്ക് ലക്ഷ്യമിടുന്നത്. ഡോളറിനെതിരെ രൂപയുടെ വൻ തകർച്ച കൂടി കണക്കിലെടുതാണ് ഈ നീക്കം. നേരത്തെ ഇന്ത്യയും റഷ്യയും ഇടപാടുകൾ രൂപയിലും റൂബിളിലും നടത്തുന്നതിന് തീരുമാനിച്ചിരുന്നു.