കോഴിക്കോടിന്റെ വ്യാപാര പെരുമ കടൽ കടന്ന് പേരെടുത്തതാണ്. കച്ചവടസാധ്യതകൾ മനസിലാക്കി വർഷങ്ങൾക്കു മുൻപേ ഇവിടേക്ക് കുടിയേറിയവരാണ് ഗുജറാത്തികൾ. വ്യത്യസ്ത വ്യാപാരസ്ഥാപനങ്ങളുമായി ഇവർ ഇവിടെ തമ്പടിച്ചു. ഇന്നും ഇവിടെ നിന്നും തുടരുന്ന വ്യത്യസ്തമായ ഒരു കച്ചവടമാണ് ഉണക്കതേങ്ങ കയറ്റുമതി.