മെയ് രണ്ടാം പകുതിയില്‍ റഷ്യയില്‍ നിന്ന് 75,000 ടണ്‍ കല്‍ക്കരി ഇറക്കുമതി ചെയ്ത് ടാറ്റ സ്റ്റീല്‍. റഷ്യയുമായുള്ള വ്യാപാരം നിര്‍ത്തുമെന്ന് പ്രഖ്യാപിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് ഇടപാട് നടത്തിയത്. ഇന്ത്യയിലെ മുന്‍നിര സ്റ്റീല്‍ നിര്‍മ്മാതാക്കളാണ് ടാറ്റ സ്റ്റീല്‍.