2030തോടെ പുനരുപയോഗ ഊർജ്ജത്തിലേക്ക് മാറാൻ ഇന്ത്യ 250 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തേണ്ടി വരുമെന്ന് മൂഡിസ് ഇൻവെസ്റ്റേർസ് സർവീസ്. നിലവിൽ 157 ജിഗാവാട്ട് വൈദ്യുതിയാണ് ഇന്ത്യയിൽ പുനരുപയോഗ ഊർജ്ജ സ്രോതസ്സിലൂടെ ഉത്പാദിപ്പിക്കുന്നത്. ഇത് 2030 തോടെ മൂന്നിരട്ടിയാക്കി മാറ്റുകയാണ് ലക്ഷ്യം.