ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കില്ലെന്ന് ഇലോണ്‍ മസ്‌ക്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ ഉടന്‍ ടെസ്ല ഓഫീസില്‍ തിരിച്ചെത്താനും അല്ലെങ്കില്‍ ജോലി ഉപേക്ഷിക്കാനും മസ്‌ക്ക് ആവശ്യപ്പെട്ടു. ഇലക്ട്രോണിക് വാഹന നിര്‍മ്മാണ കമ്പനിയിലെ തന്റെ ജീവനക്കാരോടാണ് മസ്‌ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.