പേഴ്സണൽ കമ്പ്യൂട്ടറുകളുടെ വിതരണം കുറഞ്ഞതായി ചൈനീസ് കമ്പനി ലെനോവോ. ചിപ്പുകളുടെ ക്ഷാമവും കോവിഡിനെ തുടർന്ന് ചൈനയിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തിയതുമാണ് തിരിച്ചടിയായത്. ഏഴ് സാമ്പത്തിക പാദത്തിലെ ഏറ്റവും കുറവ് വളർച്ചയാണ് ഇത്തവണ കമ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.