18 May 2022 7:09 AM IST
വ്യത്യസ്തമായ പ്രതിഷേധ സമരവുമായി മൂവാറ്റുപുഴയിലെ പൈനാപ്പിൾ കർഷകർ. പതിനായിരത്തിയൊന്ന് പൈനാപ്പിൾ പൊതുജനത്തിന് സൗജന്യമായി നൽകിയാണ് കർഷകർ പ്രതിഷേധം അറിയിച്ചത്. പാലാരിവട്ടം ജംഗ്ഷനിൽ വച്ച് നടന്ന പ്രതിഷേധ സമരം തിരുവനന്തപുരം എംപി ശശി തരൂർ ഉദ്ഘാടനം ചെയ്തു.