20 ലക്ഷത്തിനു മുകളിലുള്ള ബാങ്ക് ഇടപാടിന് ആധാര്‍, അല്ലെങ്കില്‍ പാന്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. ഒരു സാമ്പത്തികവര്‍ഷത്തെ ഇടപാടുകൾക്കാണ് ആധാറോ പാൻ കാർഡോ നിർബന്ധമാക്കിയത്. ഒന്നിലധികം അക്കൗണ്ടുകള്‍ വഴിയാണ് ഇടപാടെങ്കിലും ഇത് ബാധകമാണ്. ഉത്തരവ് മെയ് 26 മുതൽ പ്രാബല്യത്തിൽ വരും.