മഴക്കെടുതിയിൽ കൃഷി നാശം സംഭവിച്ച കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. വേനൽ മഴയുടെ പശ്ചാത്തലത്തിൽ മഴക്കെടുതിയുടെ നാശനഷ്ടങ്ങൾ വിലയിരുത്താൻ ആലപ്പുഴ കളക്ട്രേറ്റിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.