image

20 April 2022 5:41 AM GMT

MyFin TV

ബസ്-ടാക്സി നിരക്ക് വർധിപ്പിക്കൽ: മന്ത്രിസഭായോഗം അംഗീകാരം നൽകി

MyFin TV

സംസ്ഥാനത്തെ ബസ്-ടാക്സി നിരക്ക് വർധിപ്പിക്കാൻ മന്ത്രിസഭായോഗം അംഗീകാരം നൽകി. ബസിന്റെ മിനിമം ചാർജ് 10 രൂപയായും ഓട്ടോ ചാർജ് മിനിമം 30 രൂപയായും വർധിപ്പിച്ചു. ടാക്‌സി ചാർജ്ജ് അഞ്ചുകിലോമീറ്ററിന് 200 രൂപയാക്കി. നിരക്ക് വർദ്ധന മെയ് 1 മുതൽ പ്രാബല്യത്തിൽ വരും.