കർഷകരുടെ ആവശ്യങ്ങളോട് നിഷേധാത്മകമായി പ്രതികരിക്കരുതെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദിയോട് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. നെല്ല് സംഭരണം സംബന്ധിച്ച ആവശ്യത്തോട് ഉടൻ അനുകൂല പ്രതികരണം വേണമെന്ന് കേന്ദ്ര കൃഷി മന്ത്രിയോടും ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന്റെ നെല്ലു സംഭരണ നയത്തിനെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധ റാലിയിൽ സംസാരിക്കുകയായുരുന്നു അദ്ദേഹം.