ഇന്ത്യയിലെ മുൻനിര വൈദ്യുതി ഉൽപ്പാദകരായ എൻടിപിസി ലിമിറ്റഡ് ഈ വർഷം 16 ദശലക്ഷം ടൺ കൽക്കരി ഇറക്കുമതി ചെയ്യുമെന്ന് കമ്പനി അറിയിച്ചു. ഇതോടെ എൻടിപിസിയുടെ വാർഷിക കൽക്കരി ഇറക്കുമതി 8 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്നും അധികൃതർ പറഞ്ഞു.