റഷ്യയില്‍നിന്ന് കുറഞ്ഞ വിലയില്‍ ഇന്ത്യ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്തേക്കും. യുക്രൈന് അധിനിവേശത്തെതുടര്‍ന്ന് റഷ്യക്കെതിരെ യുഎസും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയതോടെ രൂപ-റൂബിള്‍ ഇടപാടിലൂടെ ക്രൂഡ് ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.