image

12 Dec 2022 9:21 AM GMT

Income Tax

പ്രത്യക്ഷ നികുതി വരുമാനം 24% ഉയര്‍ന്ന് 8.77 ലക്ഷം കോടിയായി

MyFin Desk

Tax calculator
X

Summary

  • 2021-22 സാമ്പത്തിക വര്‍ഷം 14.10 ലക്ഷം കോടി രൂപയുടെ നികുതിയാണ് ശേഖരിച്ചത്.


ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-നവംബര്‍ കാലയളവില്‍ പ്രത്യക്ഷ നികുതി വരുമാനം 24 ശതമാനം വര്‍ധിച്ച് 8.77 ലക്ഷം കോടി രൂപയായതായി കേന്ദ്ര ധനകാര്യ മന്ത്രാലയം. ഇത് 2022-23 വര്‍ഷത്തിലെ ബജറ്റ് അനുമാനത്തിന്റെ 61.79 ശതമാനത്തോളം വരും. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ പ്രത്യക്ഷ നികുതി അനുമാനം 14.20 ലക്ഷം കോടി രൂപയാണ്.

മുന്‍ വര്‍ഷം 14.10 ലക്ഷം കോടി രൂപയുടെ നികുതിയാണ് ശേഖരിച്ചത്. ജിഎസ്ടി ശേഖരം പ്രതിമാസം 1.45-1.50 ലക്ഷം കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. ഏപ്രില്‍ 1 നും നവംബര്‍ 30 നും ഇടയില്‍ 2.15 ലക്ഷം കോടി രൂപയാണ് റീഫണ്ടായി നല്‍കിയത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 67 ശതമാനം കൂടുതലാണ്. നികുതി ശേഖരണമാണ് ഒരു രാജ്യത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ സൂചകം.