image

4 April 2023 6:46 AM GMT

Income Tax

നാല് സാമ്പത്തിക വര്‍ഷത്തിൽ 4800 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടി ഐടി വകുപ്പ്

MyFin Bureau

i t department seized assets
X

Summary

1,533.23 കോടി രൂപയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടി.


ഡെല്‍ഹി: കഴിഞ്ഞ നാലു സാമ്പത്തിക വര്‍ഷങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനകളിലൂടെ കണ്ടുകെട്ടിയത് 4,863.12 കോടി രൂപയുടെ സ്വത്തുവകകള്‍. 2841 ഗ്രൂപ്പുകളിലാണ് പരിശോധനകള്‍ നടന്നതെന്നും കേന്ദ്രസര്‍ക്കാര്‍ തിങ്കളാഴ്ച ലോക്സഭയില്‍ അറിയിച്ചു.


വലിയ രീതിയിലുള്ള നികുതി വെട്ടിപ്പുകള്‍ നടന്നുവെന്ന സംശയത്തിന്‍റെയോ അത്തരത്തില്‍ കണ്ടെത്തിയതിന്‍റെയോ അടിസ്ഥാനത്തിലാണ് ഈ പരിശോധനകള്‍ നടന്നതെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു. 2019-20, 2020-22, 2021-22, 2022-23 സാമ്പത്തിക വര്‍ഷങ്ങളിലെ കണക്കുകളാണ് അദ്ദേഹം പങ്കുവെച്ചത്.


ഇക്കഴിഞ്ഞ 2022-23 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി വരെയുള്ള കണക്കുകള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. 602 ഗ്രൂപ്പുകളിലാണ് ഇക്കാലയളവില്‍ പരിശോധന നടന്നത്. 1,533.23 കോടി രൂപയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടി. നാലുവര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന കണ്ടുകെട്ടലാണിത്.


2021-22ൽ 686 ഗ്രൂപ്പുകൾക്കെതിരെ നടത്തിയ പരിശോധനയിൽ 1,159.59 കോടിയുടെ ആസ്തികളും, 2020-21ൽ 569 ഗ്രൂപ്പുകൾക്കെതിരെ നടന്ന പരിശോധനയില്‍ നിന്ന് 880.83 കോടി രൂപയുടെ ആസ്തികളും, 2019-20ന് 984 ഗ്രൂപ്പുകളിൽ നടത്തിയ പരിശോധനയിൽ 1,289.47 കോടി രൂപയുടെ ആസ്തികളും കണ്ടുകെട്ടി.