image

6 Dec 2022 7:55 AM GMT

Income Tax

ജിഎസ്ടി കൗണ്‍സില്‍ യോഗം 17 ന്, തര്‍ക്കപരിഹാര ട്രിബ്യൂണല്‍ ചര്‍ച്ചയാകും

MyFin Desk

ജിഎസ്ടി കൗണ്‍സില്‍ യോഗം 17 ന്, തര്‍ക്കപരിഹാര ട്രിബ്യൂണല്‍ ചര്‍ച്ചയാകും
X


ജിഎസ്ടി കൗണ്‍സിലിന്റെ 48-ാമത് യോഗം ഡിസംബര്‍ 17 ന് നടക്കും. വീഡിയോ കോണ്‍ഫറന്‍സ് മുഖേന നടത്തുന്ന യോഗത്തില്‍ ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ വിവിധ സംസ്ഥാനങ്ങള്‍ നേരിട്ട വിവേചനകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള അപ്പീല്‍ ട്രിബ്യൂണലുകള്‍ രൂപീകരിക്കുന്നത് പ്രധാന ചര്‍ച്ചയായേക്കും. കൂടാതെ ജിഎസടി നിയമം കുറ്റമറ്റമാകുന്നതിനെ കുറിച്ചും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തും.

ജിഎസ്ടിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കേള്‍ക്കാന്‍ അന്തിമ അപ്പീല്‍ സംവിധാനങ്ങള്‍ രൂപീകരിക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് മന്ത്രിതല സമിതി തയ്യാറാക്കിയിട്ടുണ്ട്. തര്‍ക്കങ്ങള്‍ കേള്‍ക്കുന്നതിനുള്ള അപ്പീല്‍ ട്രിബ്യൂണലുകള്‍ രൂപീകരിക്കുന്നതിനോടൊപ്പം സംസ്ഥാനത്ത് ഒന്നിലധികം ബെഞ്ചുകള്‍ പരിഗണിക്കണമെന്ന ശുപാര്‍ശയുമുണ്ട്.

പ്രോസിക്യൂഷന്‍ പരിധി ഉയര്‍ത്തുന്നതിനെ കുറിച്ചും ജിഎസ്ടി കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. കൂടാതെ ഓണ്‍ലൈന്‍ ഗെയിമിംഗിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടും യോഗത്തില്‍ അവതരിപ്പിക്കും. ഓണ്‍ലൈന്‍ ഗെയിമിംഗ് വ്യവസായവുമായി ബന്ധപ്പെട്ട നികുതി വ്യവസ്ഥകളെക്കുറിച്ച് കഴിഞ്ഞ യോഗത്തില്‍ നടത്തിയ ചര്‍ച്ചകള്‍ അന്തിമമായിരുന്നില്ല.

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളിലെ ജിഎസ്ടി നിരക്ക് കുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും കൗണ്‍സില്‍ പരിശോധിക്കും. മന്ത്രിതല സമിതി ഇന്‍ഷുറന്‍സ് കമ്പനികളും മറ്റു പങ്കാളികളുമായി നടത്തിയ ചര്‍ച്ചയില്‍ ജിഎസ്ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ഇതുവരെ സമര്‍പ്പിച്ചിട്ടില്ല.