image

15 Jan 2022 2:05 AM GMT

Banking

ഇന്‍കം ടാക്സ് റിട്ടേണ്‍-ഇ ഫയലിംഗ് അറിയാം

MyFin Desk

ഇന്‍കം ടാക്സ് റിട്ടേണ്‍-ഇ ഫയലിംഗ് അറിയാം
X

Summary

  ഒരു വ്യക്തി തന്റെ വാര്‍ഷിക വരുമാനത്തെക്കുറിച്ചും നികുതിയെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഇന്‍കം ടാക്സ് വകുപ്പിന് നല്‍കുന്ന ഫോമാണ് ഇന്‍കം ടാക്സ് റിട്ടേണ്‍. ഇന്‍കം ടാക്സ് നിയമം എല്ലാ പൗരന്‍മാര്‍ക്കും ബാധകമാണ്. ഓരോ സാമ്പത്തിക വര്‍ഷവും അവസാനമാണ് ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്. ഇലക്ട്രോണിക് ഫയലിംഗിന്റെ (ഇ-ഫയലിംഗ്) സഹായത്തോടെ ഇത് ചെയ്യാം. 1961 ലെ ഇന്‍കം ടാക്സ് നിയമം ഇന്ത്യയിലെ എല്ലാ പൗരന്‍മാരേയും ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയര്‍ ചെയ്യാന്‍ നിര്‍ബന്ധിതരാക്കുന്നു. വരുമാനം ഇല്ലെങ്കിലും ഇന്‍കം ടാക്സ് […]


ഒരു വ്യക്തി തന്റെ വാര്‍ഷിക വരുമാനത്തെക്കുറിച്ചും നികുതിയെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഇന്‍കം ടാക്സ് വകുപ്പിന് നല്‍കുന്ന ഫോമാണ് ഇന്‍കം ടാക്സ്...

 

ഒരു വ്യക്തി തന്റെ വാര്‍ഷിക വരുമാനത്തെക്കുറിച്ചും നികുതിയെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഇന്‍കം ടാക്സ് വകുപ്പിന് നല്‍കുന്ന ഫോമാണ് ഇന്‍കം ടാക്സ് റിട്ടേണ്‍. ഇന്‍കം ടാക്സ് നിയമം എല്ലാ പൗരന്‍മാര്‍ക്കും ബാധകമാണ്. ഓരോ സാമ്പത്തിക വര്‍ഷവും അവസാനമാണ് ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്. ഇലക്ട്രോണിക് ഫയലിംഗിന്റെ (ഇ-ഫയലിംഗ്) സഹായത്തോടെ ഇത് ചെയ്യാം.

1961 ലെ ഇന്‍കം ടാക്സ് നിയമം ഇന്ത്യയിലെ എല്ലാ പൗരന്‍മാരേയും ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയര്‍ ചെയ്യാന്‍ നിര്‍ബന്ധിതരാക്കുന്നു.

വരുമാനം ഇല്ലെങ്കിലും ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യണം. ഇതിന് വിവിധ കാരണങ്ങളുണ്ട്. നികുതിദായകന്‍ ഒരു സാമ്പത്തിക വര്‍ഷത്തേക്കുള്ള വരുമാനത്തിന്റെ റിപ്പോര്‍ട്ട്, നഷ്ടങ്ങള്‍ നികത്തല്‍, ആദായ നികുതി റീഫണ്ട് ക്ലെയിം , നികുതി കിഴിവുകള്‍ ക്ലെയിം എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായി ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നു.

ഐ ടി ആറില്‍ ഡാറ്റ ശേഖരിക്കുന്നതിനും റിപ്പോര്‍ട്ടു ചെയ്യുന്നതിനുമുള്ള രേഖകള്‍ നികുതിദായകന്‍ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

ഇന്‍കം ടാക്സ് റിട്ടേണ്‍ എങ്ങനെ ഫയല്‍ ചെയ്യാം

*ഇന്‍കം ടാക്സ് റിട്ടേണ്‍ എളുപ്പത്തില്‍ ഫയല്‍ ചെയ്യാന്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഇ ഫയലിംങ് വെബ്സൈറ്റിലൂടെ കഴിയുന്നു. ഇതിനായി ആദ്യം വെബ്സൈറ്റ് ലോഗിന്‍ ചെയ്യണം. ലോഗിന്‍ ചെയ്ത ശേഷം പാസ് വേര്‍ഡ്, യൂസര്‍ ഐഡി, ജനന തീയതി നല്‍കി ലോഗിന്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇത്രയും ചെയ്താല്‍ നിങ്ങള്‍ക്ക് വെബ്സൈറ്റിലേക്ക് പ്രവേശിക്കാം.

*വെബ്സൈറ്റ് ആദ്യമായി ഉപയോഗിക്കുകയാണെങ്കില്‍ ന്യൂ ടു ഇ ഫില്ലിംങില്‍ അമര്‍ത്തി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിന്‍ഡോയില്‍ ഇന്‍ഡിവിജ്വല്‍ എന്ന് ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന ഫോമില്‍ നിങ്ങളുടെ വിവരങ്ങള്‍ നല്‍കുക. പാസ് വേര്‍ഡ് ടൈപ്പ് ചെയ്ത ശേഷം സബ്മിറ്റ് ചെയ്യുക .

  • രജിസ്റ്റര്‍ കഴിഞ്ഞാല്‍ നിങ്ങളുടെ മെയിലിലേയ്ക്ക് സന്ദേശം ലഭിക്കും. മെയിലിലെ ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷന്‍ ആരംഭിക്കാം. യൂസര്‍ ഐ ഡിയും പാസ് വേര്‍ഡും നല്‍കി വെബ്സൈറ്റില്‍ പ്രവേശിക്കാം.

*ഇ - ഫയല്‍ മെനുവില്‍ നിന്ന് പ്രിപ്പേര്‍ ആന്‍ഡ് സബ്മിറ്റ് ഒണ്‍ലൈന്‍ ഐ ടി ആര്‍ സെലക്ട് ചെയ്യുക. ഐ ടി ആര്‍ ഫോമില്‍ ഐ ടി ആര്‍ - 1 എന്നും അസ്സസ്സമെന്റ് ഇയര്‍ എന്നതില്‍ വര്‍ഷവും തിരഞ്ഞെടുക്കുക. വിവരങ്ങള്‍ പൂരിപ്പിച്ച ശേഷം സബ്മിറ്റ് ചെയ്യുക. തുടര്‍ന്ന് ഐ ടി ആര്‍ ഫോം ഒന്നില്‍ നിര്‍ദേശങ്ങള്‍, വ്യക്തി വിവരങ്ങള്‍, വരുമാനം, ടി ഡി എസ് , നികുതി അടച്ച വിവരങ്ങള്‍, ക്ലെയിം ചെയ്ത കിഴിവുകള്‍ എന്നിവ നല്‍കുക. ഇത്രയും ചെയ്ത ശേഷം സബ്മിറ്റ് ചെയ്യുക.

  • സബ്മിറ്റ് ചെയ്ത വിവരങ്ങളില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ അവ പരിഹരിച്ച് വീണ്ടും സബ്മിറ്റ് ചെയ്യാവുന്നതാണ്. കൃത്യമായി സബ്മിറ്റ് ചെയ്താല്‍ കണ്‍ഫര്‍മേഷന്‍ ലഭിക്കും. ഇത് ഇന്‍കം ടാക്സ് വകുപ്പിന് കൈമാറുക.