Summary
ഈ വർഷം മേയിൽ കേന്ദ്രസർക്കാർ താൽക്കാലിക ജിഎസ്ടി നഷ്ടപരിഹാരമായി 86,912 കോടി രൂപ അനുവദിച്ചിരുന്നു.
തിരുവനന്തപുരം: ഏപ്രിൽ-ജൂൺ കാലത്തെ ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ ഭാഗമായി കേന്ദ്രം വ്യാഴാഴ്ച (നവംബർ 24) അനുവദിച്ച 17 ,000 രൂപയിൽ കേരളത്തിന് 773 കോടി രൂപ അധികം ലഭിച്ചു.
ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ ഏറ്റവും വലിയ ഓഹരിയായ 2081 രൂപ മഹാരാഷ്ട്രയ്ക്ക് ലഭിച്ചപ്പോൾ പുതുച്ചേരിയ്ക്കാണ് ഏറ്റവും കുറവ് (73 കോടി രൂപ) ലഭിച്ചത്. മേൽപ്പറഞ്ഞ തുക ഉൾപ്പെടെ 2022-23 സാമ്പത്തിക വർഷത്തിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി ഇതുവരെ ലഭിച്ചത് 1,15,662 കോടി രൂപയാണ്.
2022 ഒക്ടോബർ വരെ മൊത്തം സെസ് പിരിവ് 72,147 കോടി രൂപ മാത്രമായിരുന്നു; ബാക്കി 43,515 കോടി രൂപ കേന്ദ്രം സ്വന്തം വരുമാനത്തിൽ നിന്നും അനുവദിച്ചതാണ്.
"ഈ നടപടിയിലൂടെ, ഈ സാമ്പത്തിക വർഷം മാർച്ച് അവസാനം വരെ സംസ്ഥാനങ്ങൾക്കു നൽകേണ്ട സെസിന്റെ കേന്ദ്ര വിഹിതമായ മുഴുവൻ തുകയും മുൻകൂട്ടി നല്കിയിരിക്കയാണെന്നു" ഒരു കേന്ദ്ര സർക്കാർ വക്താവ് പറഞ്ഞു.
സംസ്ഥാനങ്ങളെ സഹായിക്കാനാണ് ഈ തീരുമാനമെന്ന് കേന്ദ്രം അറിയിച്ചു അവരുടെ വിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിലും പ്രത്യേകിച്ചും മൂലധന ചെലവ് വിജയകരമായി നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിലും ഇത് ഉപകരിക്കും.
ഈ വർഷം മേയിൽ കേന്ദ്രസർക്കാർ താൽക്കാലിക ജിഎസ്ടി നഷ്ടപരിഹാരമായി 86,912 കോടി രൂപ അനുവദിച്ചിരുന്നു. 2022 ഫെബ്രുവരി-മേയ് കാലയളവിൽ സംസ്ഥാനങ്ങൾക്കായ് ജിഎസ്ടിയിൽ 25,000 കോടി രൂപ മാത്രമാണുണ്ടായിരുന്നത്. ഫണ്ടുകളുടെ ക്രമീകരണം വഴി സ്വന്തം വിഭവങ്ങളിൽ നിന്ന് ഏകദേശം 62,000 കോടി രൂപ കൂടി ചേർത്താണ് കേന്ദ്ര അന്ന് അത്രയും തുക നൽകിയത്.
സംസ്ഥാനങ്ങളുടെ വരുമാനം സംരക്ഷിക്കുക എന്നതായിരുന്നു ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ ഉദ്ദേശ്യം. 2015-16 അടിസ്ഥാന വർഷത്തിൽ പ്രതിവർഷം 14 ശതമാനം നിരക്കിലാണത്കണക്കാക്കിയിട്ടുള്ളത്.
2016-ലെ ഭരണഘടന (101-ാം) നിയമത്തിന്റെ 18-ാം വകുപ്പ് പ്രകാരം, "ജിഎസ്ടി കൗൺസിലിന്റെ ശുപാർശ പ്രകാരം ജിഎസ്ടി നടപ്പാക്കുന്നതിലൂടെ സംസ്ഥാനങ്ങൾക്ക് നേരിടുന്ന നഷ്ടത്തിന് അത് നടപ്പിലാക്കിയ തീയതി മുതൽ അഞ്ച് വർഷത്തേക്കു .പരിഹാരം നൽകണമെന്ന്" നിബന്ധനയുണ്ട്.