1 April 2022 6:35 AM GMT
Summary
രാജ്യത്ത് ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം ഏറ്റവും ഉയര്‍ന്ന നിരക്കില്‍. 1,42,095 കോടി രൂപയാണ് (1.42 ട്രില്യണ്‍) 2022 മാര്‍ച്ചില്‍ സമാഹരിച്ച മൊത്ത ജിഎസ്ടി. ഇത് എക്കാലത്തെയും ഉയര്‍ന്ന നിരക്കാണെന്ന് ധനമന്ത്രാലയം അറിയിച്ചു. 2022 ജനുവരിയില്‍ സമാഹരിച്ച 1,40,986 കോടി എന്ന മുന്‍കാല റെക്കോര്‍ഡാണ് ഇത് മറികടന്നത്. മൊത്ത ജിഎസ്ടി വരുമാനമായ 1,42,095 കോടി രൂപയില്‍ സിജിഎസ്ടി 25,830 കോടി രൂപയും, എസ്ജിഎസ്ടി 32,378 കോടി രൂപയും, ചരക്കുകളുടെ ഇറക്കുമതിയില്‍ ലഭിച്ച 39,131 കോടി രൂപ […]
രാജ്യത്ത് ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം ഏറ്റവും ഉയര്‍ന്ന നിരക്കില്‍. 1,42,095 കോടി രൂപയാണ് (1.42 ട്രില്യണ്‍) 2022 മാര്‍ച്ചില്‍ സമാഹരിച്ച മൊത്ത ജിഎസ്ടി. ഇത് എക്കാലത്തെയും ഉയര്‍ന്ന നിരക്കാണെന്ന് ധനമന്ത്രാലയം അറിയിച്ചു. 2022 ജനുവരിയില്‍ സമാഹരിച്ച 1,40,986 കോടി എന്ന മുന്‍കാല റെക്കോര്‍ഡാണ് ഇത് മറികടന്നത്.
മൊത്ത ജിഎസ്ടി വരുമാനമായ 1,42,095 കോടി രൂപയില്‍ സിജിഎസ്ടി 25,830 കോടി രൂപയും, എസ്ജിഎസ്ടി 32,378 കോടി രൂപയും, ചരക്കുകളുടെ ഇറക്കുമതിയില്‍ ലഭിച്ച 39,131 കോടി രൂപ ഉള്‍പ്പെടെ ഐജിഎസ്ടി 74,470 കോടി രൂപയും സെസ്സ് 9,417 രൂപയുമാണ് ലഭിച്ചത്.
2022 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലെ ശരാശരി പ്രതിമാസ മൊത്ത ജിഎസ്ടി ശേഖരം 1.38 ലക്ഷം കോടി രൂപയാണ്. ആദ്യ പാദത്തിലെ ശരാശരി പ്രതിമാസ ശേഖരം 1.1 ലക്ഷം കോടി രൂപയും, രണ്ടാം പാദത്തില്‍ 1.15 ലക്ഷം കോടി രൂപയും, മൂന്നാം പാദത്തില്‍ 1.3 ലക്ഷം കോടി രൂപയുമാണ്. 2022 മാര്‍ച്ചിലെ വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ ജിഎസ്ടി വരുമാനത്തേക്കാള്‍ 15 ശതമാനം കൂടുതലും 2020 മാര്‍ച്ചിലെ ജിഎസ്ടി വരുമാനത്തേക്കാള്‍ 46 ശതമാനം കൂടുതലുമാണ്.