12 May 2022 5:22 AM GMT
Summary
ആസ്തികളുടെ വില്‍പ്പനയിലൂടെ ലഭിക്കുന്ന ലാഭമാണ് മൂലധന നേട്ടം. ആദായ നികുതി നിയമ പ്രകാരം ഈ നേട്ടം മൂലധനാദായ നികുതിയ്ക്ക് വിധേയമാണ്. ഒരു നിശ്ചിത കാലയളവിനുശേഷം ഈ ആസ്തി വില്‍ക്കുമ്പോഴാണ് ദീര്‍ഘകാല മൂലധനാദായ നികുതി ഈടാക്കുന്നത്. ഇക്വിറ്റികളിലെ നിക്ഷേപമാണെങ്കില്‍ ഒരു വര്‍ഷം, ഡെറ്റ് സെക്യൂരിറ്റികളിലെ നിക്ഷേപമാണെങ്കില്‍ മൂന്നു വര്‍ഷം, ഭൂമി, വീട്, പ്രോപ്പര്‍ട്ടി എന്നിവയാണെങ്കില്‍ മൂന്നു വര്‍ഷം എന്നിങ്ങനെയാണ് ദീര്‍ഘകാല നേട്ടം കണക്കാക്കുന്നതിനുള്ള കാലയളവുകള്‍. നികുതി ഈടാക്കാനുള്ള നിയമം പോലെ നികുതിയില്‍ നിന്നും രക്ഷ നേടാനുള്ള ചില മാര്‍ഗങ്ങളും....
ആസ്തികളുടെ വില്‍പ്പനയിലൂടെ ലഭിക്കുന്ന ലാഭമാണ് മൂലധന നേട്ടം. ആദായ നികുതി നിയമ പ്രകാരം ഈ നേട്ടം മൂലധനാദായ നികുതിയ്ക്ക് വിധേയമാണ്. ഒരു നിശ്ചിത കാലയളവിനുശേഷം ഈ ആസ്തി വില്‍ക്കുമ്പോഴാണ് ദീര്‍ഘകാല മൂലധനാദായ നികുതി ഈടാക്കുന്നത്. ഇക്വിറ്റികളിലെ നിക്ഷേപമാണെങ്കില്‍ ഒരു വര്‍ഷം, ഡെറ്റ് സെക്യൂരിറ്റികളിലെ നിക്ഷേപമാണെങ്കില്‍ മൂന്നു വര്‍ഷം, ഭൂമി, വീട്, പ്രോപ്പര്‍ട്ടി എന്നിവയാണെങ്കില്‍ മൂന്നു വര്‍ഷം എന്നിങ്ങനെയാണ് ദീര്‍ഘകാല നേട്ടം കണക്കാക്കുന്നതിനുള്ള കാലയളവുകള്‍. നികുതി ഈടാക്കാനുള്ള നിയമം പോലെ നികുതിയില്‍ നിന്നും രക്ഷ നേടാനുള്ള ചില മാര്‍ഗങ്ങളും ആദായ നികുതി നിയമത്തില്‍ പറയുന്നുണ്ട്.
വീട് വില്‍പ്പന
ഒരു പ്രോപ്പര്‍ട്ടി വിറ്റ് ലഭിക്കുന്ന പണം, മറ്റൊരു വീട് വെയ്ക്കാനോ അല്ലെങ്കില്‍ വാങ്ങാനോ ചെലവിട്ടാല്‍ ആ തുകയ്ക്ക് നികുതി നല്‍കേണ്ടതില്ല. വീട് വാങ്ങുകയോ നിര്‍മിക്കുകയോ ചെയ്യുന്നത് പ്രോപ്പര്‍ട്ടി വില്‍ക്കുന്നതിന് ഒരു വര്‍ഷം മുമ്പോ അല്ലെങ്കില്‍ പ്രോപ്പര്‍ട്ടി വിറ്റ് രണ്ടു വര്‍ഷത്തിനുശേഷമോ ആയിരിക്കണം. എങ്കിലേ നികുതിയിളവ് ലഭിക്കു. അല്ലെങ്കില്‍ സര്‍ക്കാര്‍ പുറത്തിറക്കുന്ന ഇന്‍ഫ്രസ്ട്രക്ച്ചര്‍ ബോണ്ടുകളില്‍ നിക്ഷേപിക്കാം. ഈ നിക്ഷേപത്തിന് ലോക്ക് ഇന്‍ പിരീഡുണ്ട്.
മറ്റ് ആസ്തികളുടെ വില്‍പ്പന
ആദായ നികുതി നിയമപ്രകാരം ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുന്ന മറ്റ് ആസ്തികളുടെ, അതായത് മ്യൂചല്‍ ഫണ്ട്, വ്യാപാര സ്ഥാപനങ്ങള്‍, ഭൂമി, സ്വര്‍ണാഭരണം, മെഷീനറി തുടങ്ങിയവയുടെ വില്‍പ്പനയില്‍ നിന്നും ലഭിക്കുന്ന വരുമാനവും ദീര്‍ഘകാല മൂലധനാദായ നികുതിയുടെ പരിധിയില്‍ വരുന്നതാണ്. ഇത്തരം ആസ്തികള്‍ വിറ്റ് ലഭിക്കുന്ന പണം പുതിയ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വാങ്ങാനോ, നിര്‍മിക്കാനോ ആണ് ഉപയോഗിക്കുന്നതെങ്കില്‍ നികുതിയില്‍ നി്ന്നും ഇളവ് ലഭിക്കും.
തട്ടിക്കിഴിക്കല്‍
ഒരാള്‍ക്ക് ഒരു വര്‍ഷം ഏതെങ്കിലും ആസ്തിയില്‍ നിന്നും നഷ്ടമാണുണ്ടാകുന്നതെങ്കില്‍, അയാള്‍ക്ക് ആ വര്‍ഷം ലഭിക്കുന്ന ദീര്‍ഘകാല മൂലധന നേട്ടവുമായി ആ നഷ്ടം തട്ടിക്കിഴിക്കാവുന്നതാണ്.