നികുതിദായകര്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ളതും പ്രിയപ്പെട്ടതുമായ വിഭാഗങ്ങളിലൊന്നാണ് സെക്ഷന്‍ 80 സി (80C). കാരണം ഇത് നികുതി...
നികുതിദായകര്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ളതും പ്രിയപ്പെട്ടതുമായ വിഭാഗങ്ങളിലൊന്നാണ് സെക്ഷന്‍ 80 സി (80C). കാരണം ഇത് നികുതി കുറയ്ക്കാന്‍ സഹായിക്കുന്നു. നികുതിദായകരുടെ മൊത്തം വരുമാനത്തില്‍ നിന്ന് ഓരോ വര്‍ഷവും പരമാവധി 1.5 ലക്ഷം രൂപ കിഴിവ് സെക്ഷന്‍ 80 സി അനുവദിക്കുന്നു.
പി പി എഫ്, ഇ പി എഫ്, എല്‍ ഐ സി പ്രീമിയം, ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ് സ്‌കീം, ഹോം ലോണ്‍ , വസ്തു വാങ്ങുന്നതിനുള്ള സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന്‍ ചാര്‍ജുകള്‍, സുകന്യ സ്മൃതി യോജന , നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ് (എന്‍ എ സി) , സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീം തുടങ്ങിയ നിക്ഷേപങ്ങള്‍ക്കാണ് പ്രധാനമായും 80 സി കിഴിവ് അനുവദിക്കുന്നത് .
ഈ സെക്ഷന് കീഴില്‍ ക്ലെയിം ചെയ്യുന്ന തുകയെ നിങ്ങളുടെ ആകെ വരുമാനത്തിൽ കുറവായിട്ടാകും പരിഗണിക്കുക. ഉദാഹരണത്തിന് ആകെ വരുമാനം 10 ലക്ഷം ആണെങ്കില്‍ സെക്ഷന്‍ 80 സി പ്രകാരം 1.5 ലക്ഷം ക്ലെയിം ചെയ്യുന്നതിലൂടെ നിങ്ങളുടെ വരുമാനം 8.5 ലക്ഷം രൂപയാകും. എന്നാല്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും മറ്റ് ബിസിനസുകള്‍ക്കും ഇത്തരം ഇളവുകള്‍ ബാധകമല്ല.
ചില നിക്ഷേപങ്ങള്‍ നിങ്ങള്‍ക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ വരുമാനം നല്‍കുകയും. നികുതി ലാഭിക്കാനുള്ള സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്നു. അത്തരം നിക്ഷേപങ്ങള്‍ക്ക് ഉത്തമ ഉദാഹരണമാണ് സെക്ഷന്‍ 80 സി യിലൂടെയുള്ള നിക്ഷേപങ്ങള്‍.