30 Nov 2022 5:12 AM GMT
മുംബൈ :തുടര്‍ച്ചയായ ഏഴാം ദിവസവും വിപണി മുന്നേറ്റത്തിലാണ് വ്യാപാരം ആരംഭിച്ചത്. വിദേശ നിക്ഷേപവും, മറ്റു ഏഷ്യന്‍ വിപണികളിലെ ഉയര്‍ച്ചയും കൂടാതെ ബാങ്കിങ് ഓഹരികളിലെ വാങ്ങലും ആക്കം കൂട്ടുന്നുണ്ട്. സെന്‍സെക്‌സ് 183.9 പോയിന്റ് നേട്ടത്തില്‍ 62,865.74 ലും നിഫ്റ്റി 61.5 പോയിന്റ് നേട്ടത്തില്‍ 18,679.55 ലുമാണ് ആദ്യഘട്ടത്തില്‍ വ്യപാരം ആരംഭിച്ചത്.
10.15 നു സെന്‍സെക്‌സ് 75.15 പോയിന്റ് നേട്ടത്തില്‍ 62,756.99 ലും നിഫ്റ്റി 27.15 പോയിന്റ് വര്‍ധിച്ച് 18,645.20 ലുമാണ് വ്യപാരം ചെയുന്നത്. സെന്‍സെക്‌സില്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഡോ റെഡ്ഢി, ടാറ്റ സ്റ്റീല്‍, നെസ്ലെ, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സിബാങ്ക്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, അള്‍ട്രാടെക്ക് സിമെന്റ് എന്നിവ നേട്ടത്തിലാണ്.
എച്ച്‌സിഎല്‍ ടെക്നോളജീസ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, പവര്‍ഗ്രിഡ് എന്നിവ നഷ്ടത്തിലാണ്. ഏഷ്യന്‍ വിപണിയില്‍, സിയോള്‍, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നേട്ടത്തിലും, ടോക്കിയോ നഷ്ടത്തിലുമാണ് വ്യപാരം ചെയുന്നത്. ചൊവ്വാഴ്ച, യുഎസ വിപണി സമ്മിശ്രമായാണ് പ്രതികരിച്ചിരുന്നത്.
'സെന്‍സെക്സും, നിഫ്റ്റിയും അതിന്റെ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍ എത്തി മുന്നേറ്റം തുടരുന്നതില്‍, പ്രധാന മേഖലകളിലെ മികച്ച ഓഹരികള്‍ക്ക് വലിയ പങ്കാണുള്ളത്,' ജിയോ ജിത് ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.
ഇന്ന് നടക്കാനിരിക്കുന്ന യുഎസ് ഫെഡറല്‍ റിസേര്‍വ് ചെയര്‍മാന്‍ ജെറോം പവെല്ലിന്റെ പലിശ നിരക്ക് സംബന്ധിച്ച പ്രതികരണവും ആഗോള വിപണികളെ കാര്യമായി സ്വാധീനിക്കും. ചൊവ്വാഴ്ച സെന്‍സെക്‌സ് 177.04 പോയിന്റ് വര്‍ധിച്ച് 62,681.84 ലും നിഫ്റ്റി 55.30 പോയിന്റ് നേട്ടത്തില്‍ 18,618.05 ലുമാണ് വ്യപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയില്‍ 0.95 ശതമാനം ഉയര്‍ന്നു ബാരലിന് 83.87 ഡോളറായി. വിദേശ നിക്ഷേപകര്‍ ചൊവ്വാഴ്ച 1,241.57 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.