image

29 Dec 2022 6:38 AM

Stock Market Updates

തുടക്കം നഷ്ടം, ആഗോള വിപണി ദുര്‍ബലം

MyFin Desk

tradingview
X

Summary

സെന്‍സെക്‌സില്‍ ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിനാന്‍സ്, അള്‍ട്രാടെക് സിമന്റ്, ബജാജ് ഫിന്‍സേര്‍വ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി, എച്ച്ഡിഎഫ്‌സി എന്നിവ നഷ്ടത്തിലാണ്. ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍ എന്നിവ ലാഭത്തിലും.

മുംബൈ: ആഗോള വിപണികളുടെ ദുര്‍ബലമായ പ്രവണതയും, വിദേശ നിക്ഷേപത്തിം പിന്‍വലിക്കന്നതും മൂലം ആഭ്യന്തര വിപണി ആദ്യഘട്ടവ്യാപാരത്തില്‍ നഷ്ടത്തില്‍ തുടങ്ങി. പ്രാരംഭ ഘട്ടത്തില്‍ സെന്‍സെക്‌സ് 383.19 പോയിന്റ് നഷ്ടത്തില്‍ 60,527.09 ലും നിഫ്റ്റി 110.7 പോയിന്റ് ഇടിഞ്ഞ് 18,011.80 ലുമെത്തി. 11 .45 നു സെന്‍സെക്‌സ് 320.33 പോയിന്റ് താഴ്ന്നു 60,589.95 ലും നിഫ്റ്റി 101.25 പോയിന്റ് നഷ്ടത്തില്‍ 18,021.25 ലുമാണ് വ്യപാരം ചെയുന്നത്.

സെന്‍സെക്‌സില്‍ ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിനാന്‍സ്, അള്‍ട്രാടെക് സിമന്റ്, ബജാജ് ഫിന്‍സേര്‍വ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി, എച്ച്ഡിഎഫ്‌സി എന്നിവ നഷ്ടത്തിലാണ്. ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍ എന്നിവ ലാഭത്തിലും.

ഏഷ്യന്‍ വിപണിയില്‍ സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിലാണ്. ബുധനാഴ്ച യു എസ് വിപണി ഇടിഞ്ഞിരുന്നു. ബുധനാഴ്ച സെന്‍സെക്‌സ് 17.15 പോയിന്റ് നഷ്ടത്തില്‍ 60,910.28 ലും നിഫ്റ്റി 9.80 പോയിന്റ് നഷ്ടത്തില്‍ 18,122.50 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയില്‍ 0.31 ശതമാനം ഇടിഞ്ഞ് ബാരലിന് 83 ഡോളറായി. വിദേശ നിക്ഷേപകര്‍ ബുധനാഴ്ച 872.59 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.