image

15 Dec 2022 12:01 PM IST

Stock Market Updates

ഫെഡിന്റെ കാര്‍ക്കശ്യം, ആദ്യഘട്ട വ്യാപാരത്തില്‍ ഇടിഞ്ഞ് വിപണി

MyFin Desk

Bulls and bears stock market
X

Bulls and bears stock market


മുംബൈ: യുഎസ് ഫെഡിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിനെ തുടര്‍ന്ന് ആഗോള വിപണികളെല്ലാം ദുര്‍ബലമായി. ആഭ്യന്തര വിപണിയും ആദ്യഘട്ട വ്യാപാരത്തില്‍ നഷ്ടത്തോടെയാണ് ആരംഭിച്ചത്. Equity benchmark indices declined in early trade on Thursday following weak global markets amid the US Federal Reserve's hawkish stance.

പ്രാരംഭ ഘട്ടത്തില്‍ സെന്‍സെക്‌സ് 186.74 പോയിന്റ് താഴ്ന്ന് 62,491.17 ലും നിഫ്റ്റി 51.95 പോയിന്റ് നഷ്ടത്തില്‍ 18,608.35 ലുമെത്തി. 11.11 ന് സെന്‍സെക്‌സ് 327.96 പോയിന്റ് ഇടിഞ്ഞ് 62,349.95 ലും നിഫ്റ്റി 91.25 പോയിന്റ് ഇടിഞ്ഞ് 18,569.05 ലുമാണ് വ്യാപാരം ചെയുന്നത്. സെന്‍സെക്‌സില്‍ ടെക്് മഹീന്ദ്ര, ഇന്‍ഫോസിസ്, എച്ച്‌സഎല്‍ ടെക്നോളജീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ടൈറ്റന്‍, അള്‍ട്രാടെക്് സിമന്റ് എന്നിവ നഷ്ടത്തിലാണ്.

ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എന്‍ടിപിസി എന്നിവ ലാഭത്തിലും. അടുത്ത വര്‍ഷവും നിര്‍ക്കുവര്‍ധന തുടര്‍ന്നേക്കാമെന്ന യുഎസ് ഫെഡിലെ സൂചന വിപണികള്‍ക്കു പ്രതികൂലമായി,' മെഹ്ത ഇക്വിറ്റീസ് ലിമിറ്റഡിന്റെ സീനിയര്‍ റീസേര്‍ച്ച് അനലിസ്റ്റ് പ്രശാന്ത് തപ്‌സേ പറഞ്ഞു. ഏഷ്യന്‍ വിപണിയില്‍ സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവയും ദുര്‍ബലമായാണ് വ്യാപാരം ചെയുന്നത്. ബുധനാഴ്ച യു എസ് വിപണി ഇടിഞ്ഞിരുന്നു.

'ഫെഡ് നിരക്ക് വര്‍ധന 50 ബേസിസ് പോയിന്റ് ആയി ചുരുക്കിയെങ്കിലും, നിരക്ക് വര്ധനയുമായി ബന്ധപെട്ടു നടത്തിയ പ്രസ്താവന അപ്രതീക്ഷിത തിരിച്ചടിയായി. ആഗോള തലത്തില്‍ ഇന്ന് വരാനിരിക്കുന്ന യൂറോപ്യന്‍ കേന്ദ്ര ബാങ്കിന്റെയും, ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും പണനയ യോഗം തീരുമാനം നിര്‍ണായകമാകും. ഇരു ബാങ്കുകളും നിരക്ക് 50 ബേസിസ് പോയിന്റ് ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിയോ ിത് ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.

ബുധനാഴ്ച സെന്‍സെക്‌സ് 144.61 പോയിന്റ് വര്‍ധിച്ച് 62,677.91 ലും നിഫ്റ്റി 52.30 പോയിന്റ് ഉയര്‍ന്ന് 18,660.30 ലുമാണ് വ്യാപാരമവസാനിപ്പിച്ചത്. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയില്‍ 0.65 ഇടിഞ്ഞ് ബാരലിന് 82.16 ഡോളറായി. വിദേശ നിക്ഷേപകര്‍ ബുധനാഴ്ച 372.16 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.