1 March 2023 5:07 AM
ഐടി ഓഹരികളിലുള്ള മുന്നേറ്റവും, ഏഷ്യൻ വിപണികളിലെ നേട്ടവും സൂചികകൾ ഗ്യാപ് അപ്പിൽ തുടങ്ങുന്നതിനു കാരണമായി. പ്രാരംഭ ഘട്ടത്തിൽ സെൻസെക്സ് 278.77 പോയിന്റ് ഉയർന്ന് 59,240.89 ലും നിഫ്റ്റി 83.4 പോയിന്റ് വർധിച്ച് 17,387.35 ലുമെത്തി.
10.05 ന് വ്യാപാരം പുരോഗമിക്കുമ്പോൾ സെൻസെക്സ് 323.68 പോയിന്റ് ഉയർന്ന് 59,285.80 ലും നിഫ്റ്റി 100.10 പോയിന്റ് വർധിച്ച് 17,404.05 ലുമാണ് വ്യാപാരം ചെയുന്നത്.
സെൻസെക്സിൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, എച്ച് സിഎൽ ടെക്‌നോളജീസ്, ആക്സിസ് ബാങ്ക്, ടാറ്റ കൺസൾട്ടൻസി സർവീസസ്, മാരുതി സുസുക്കി, ലാർസെൻ ആൻഡ് റ്റ്യുബ്രോ, ബജാജ് ഫിൻസേർവ്, ടെക്ക് മഹീന്ദ്ര, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റ മോട്ടോർസ്, ബജാജ് ഫിനാൻസ് എന്നിവ നേട്ടത്തിലാണ്.
പവർ ഗ്രിഡ്, എച്ച്ഡിഎഫ് സി ബാങ്ക്, നെസ്‌ലെ, ഹിന്ദുസ്ഥാൻ യുണിലിവർ എന്നിവ നഷ്ടത്തിലാണ്. ഏഷ്യൻ വിപണിയിൽ ജപ്പാൻ, ചൈന, ഹോങ്കോങ് എന്നിവ ലാഭത്തിലാണ് വ്യാപാരം ചെയുന്നത്.
ചൊവ്വാഴ്ച യു എസ് വിപണി ദുർബലമായി. " വിദേശ നിക്ഷേപം തുടർച്ചയായി കുറയുന്നതിനാൽ, പ്രാരംഭ ഘട്ടത്തിൽ, വിപണികൾ കൂടുതൽ ജാഗ്രത പുലർത്താൻ സാധ്യതയുണ്ട്. എന്നാൽ ഇത് ആഭ്യന്തര നിക്ഷേപകർക്ക് ഒരു അവസരമായേക്കാം. എങ്കിലും സ്ഥിതി മോശമാവുകയെങ്കിൽ വില്പന സമ്മർദ്ദം ഉണ്ടായേക്കാം. തുടർച്ചയായി എട്ടു സെഷനുകളിലും നഷ്ടം തുടർന്ന വിപണിയിൽ വില്പന സമ്മർദ്ദം ഉള്ളതിനാൽ അസ്ഥിരമായി തുടരാൻ സാധ്യതയുണ്ട്,
ഇന്ത്യൻ വിപണികളിൽ നിന്ന് വിദേശ നിക്ഷേപകർ പിൻ വാങ്ങുന്നത് തുടരുകയാണ്. ചൊവ്വാഴ്ച 4,559 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചിട്ടുണ്ട്," മെഹ്ത ഇക്വിറ്റീസിന്റെ സീനിയർ റിസേർച്ച് ഹെഡ് പ്രശാന്ത് താപ്സെ പറഞ്ഞു. ചൊവ്വാഴ്ച വിദേശ നിക്ഷേപകർ 4,559.21 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.
ചൊവ്വാഴ്ച സെൻസെക്സ് 326.23 പോയിന്റ് ഇടിഞ്ഞ് 58,962.12 ലും നിഫ്റ്റി 88.75 പോയിന്റ് താഴ്ന്ന് 17,303.95 ലുമാണ് വ്യാപാരമവസാനിപ്പിച്ചത്. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 1.75 ശതമാനം വർധിച്ച് ബാരലിന് 83.89 ഡോളറായി.