28 Feb 2023 5:28 AM
ആഗോള വിപണികളിലെ അനുകൂല കാലാവസ്ഥയും, ഐ ടി ഓഹരികളിലുണ്ടാകുന്ന മുന്നേറ്റവും ആദ്യ ഘട്ട വ്യാപാരത്തിൽ സൂചികകൾ നേട്ടത്തിൽ തുടങ്ങുന്നതിനു കാരണമായി. പ്രാരംഭ ഘട്ടത്തിൽ സെൻസെക്സ് 144.85 പോയിന്റ് വർധിച്ച് 59,443.20 ലും നിഫ്റ്റി 35.55 പോയിന്റ് ഉയർന്ന് 17,428.25 ലുമെത്തി.
വ്യപാരം പുരോഗമിക്കുമ്പോൾ സെൻസെക്സ് 29.78 പോയിന്റ് താഴ്ന്ന് 59258 .57 ലും നിഫ്റ്റി 18.20 പോയിന്റ് നഷ്ടത്തിൽ 17,374.50 ലുമാണ് വ്യപാരം ചെയ്യുന്നത്. സെൻസെക്സിൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക്ക് മഹീന്ദ്ര, ടാറ്റ കൺസൾട്ടൻസി സർവീസസ്, ടാറ്റ മോട്ടോർസ്, സൺ ഫാർമ, ഇൻഫോസിസ്, എച്ച് സി എൽ ടെക്‌നോളജീസ്, ലാർസെൻ ആൻഡ് ട്യൂബ്രോ, എച്ച്ഡിഎഫ് സി, വിപ്രോ, ടൈറ്റൻ, എച്ച്ഡിഎഫ് സി ബാങ്ക് എന്നിവ ലാഭത്തിലാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റിലയൻസ് ഇൻഡസ്ട്രീസ്, ഭാരതി എയർടെൽ, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവ നഷ്ടത്തിലാണ്. ഏഷ്യൻ വിപണിയിൽ സൗത്ത് കൊറിയ, ജപ്പാൻ, ചൈന, ഹോങ്കോങ് എന്നിവ നേട്ടത്തിലാണ് വ്യാപാരം ചെയ്തിരുന്നത്. തിങ്കളാഴ്ച യു എസ് വിപണി ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
തിങ്കളാഴ്ച്ച സെൻസെക്സ് 175.58 പോയിന്റ് നഷ്ടത്തിൽ 59,288.35 ലും നിഫ്റ്റി 73.10 പോയിന്റ് ഇടിഞ്ഞ് 17,392.70 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.17 ശതമാനം ഉയർന്ന് ബാരലിന് 82.59 ഡോളറായി. തിങ്കളാഴ്ച വിദേശ നിക്ഷേപകർ 2,022.52 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.